---
title: "പെരിങ്ങത്തൂർ പുഴയോരം നവീകരിച്ച്  വിനോദ-വിശ്രമ കേന്ദ്രമാക്കുക"
english_title: "Renovate Peringathur river bank and make it a recreation center"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/276/renovate-peringathur-river-bank-and-make-it-a-recreation-center"
published_at: "2021-09-26T18:09:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61506a2a95677_cpm brach meet.jpg"
keywords: []
---

# പെരിങ്ങത്തൂർ പുഴയോരം നവീകരിച്ച്  വിനോദ-വിശ്രമ കേന്ദ്രമാക്കുക

> **Lead Summary:** **ഇരിങ്ങണ്ണൂർ : **കണ്ണൂർ എയർ പോർടിലേക്കുള്ള സംസ്ഥാന പാതയിലെ പെരിങ്ങത്തൂർ പുഴയോരം നവീകരിച്ച് കുട്ടികൾക്കും വയോജനങൾക്കും ഉള്ള വിനോദ വിശ്രമ കേന്ദ്രമാക്കണമെന്ന് സി.പി.ഐ.എം ചെറുകുളം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**ഇരിങ്ങണ്ണൂർ : **കണ്ണൂർ എയർ പോർടിലേക്കുള്ള സംസ്ഥാന പാതയിലെ പെരിങ്ങത്തൂർ പുഴയോരം നവീകരിച്ച് കുട്ടികൾക്കും വയോജനങൾക്കും ഉള്ള വിനോദ വിശ്രമ കേന്ദ്രമാക്കണമെന്ന് സി.പി.ഐ.എം ചെറുകുളം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.

വി.കെ.അശോകൻ പതാക ഉയർത്തി. രക്തസാക്ഷി പ്രമേയം ടി.കെ.പ്രേംരാജും,അനുശോചന പ്രമേയം എൻ.കെ.മിഥുനും അവതരിപ്പിച്ചു.

ഏരിയകമ്മിറ്റി അംഗം ടി.കെ.അരവിന്ദാക്ഷൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ടി.പി.പുരുഷു റിപ്പോർട്ട് അവതരിപ്പിച്ചു.

ചെറുകുളം ബ്രാഞ്ച് സെക്രട്ടരിയായി ടി.കെ.പ്രേംരാജിനെയും,എ.കെ.ജി.നഗർ സെക്രട്ടരിയായി ടി.പി.പുരുഷുവിനെയും സമ്മേളനം തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/276/renovate-peringathur-river-bank-and-make-it-a-recreation-center)