---
title: "സി.പി ഐ എം കുടുംബയോഗങ്ങൾക്ക് തുടക്കമായി"
english_title: "#CPI(M) #family #meetings #have #begun"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/276192/cpim-family-meetings-have-begun"
published_at: "2025-03-12T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d1b96a2354f_1.jpg"
keywords: []
---

# സി.പി ഐ എം കുടുംബയോഗങ്ങൾക്ക് തുടക്കമായി

> **Lead Summary:** നാദാപുരം: കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണന തുറന്നു കാട്ടാനും , കേരളത്തിന്റെ വികസനത്തെപ്പറ്റി വിശദീകരിക്കാനും സി.പി ഐ എം സംസ്ഥാന വ്യാപകമായി നടക്കുന്ന കുടുംബയോഗങ്ങൾക്ക് തുടക്കമായി.

## Article Content

നാദാപുരം: കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണന തുറന്നു കാട്ടാനും , കേരളത്തിന്റെ വികസനത്തെപ്പറ്റി വിശദീകരിക്കാനും സി.പി ഐ എം സംസ്ഥാന വ്യാപകമായി നടക്കുന്ന കുടുംബയോഗങ്ങൾക്ക് തുടക്കമായി.

കുമ്മങ്കോട് ഹെൽത്ത് സെന്റർ ഈസ്റ്റ് ബ്രാഞ്ചിൽ സി.പി ഐ എം ജില്ലാ കമ്മിറ്റി അംഗവും, ജില്ലാ പഞ്ചായത്ത് മെമ്പറുമായ കൂടത്താം കണ്ടി സുരേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

വി കെ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ ശിവദാസൻ, പി.കെ പ്രദീപൻ എന്നിവർ സംസാരിച്ചു.എൻ.കെ ജിൻസി സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/276192/cpim-family-meetings-have-begun)