---
title: "നാടിന് ഉത്സവമായി; ജാതിയേരി പൊൻപറ്റ തിറ ഉത്സവത്തിന് വെള്ളിയാഴ്ച തുടക്കം"
english_title: "#Jathiyeri #Ponpatta #Thira #festival #begins #Friday"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/276355/jathiyeri-ponpatta-thira-festival-begins-friday"
published_at: "2025-03-13T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d2b96beb3a4_WhatsApp_Image_2025-03-13_at_4.24.25_PM.jpeg"
keywords: []
---

# നാടിന് ഉത്സവമായി; ജാതിയേരി പൊൻപറ്റ തിറ ഉത്സവത്തിന് വെള്ളിയാഴ്ച തുടക്കം

> **Lead Summary:** നാദാപുരം: ജാതിയേരി പൊൻപറ്റ ഭഗവതിക്ഷേത്രത്തിലെ തിറ ഉത്സവം വെള്ളിയാഴ്ച തുടങ്ങും. വൈകിട്ട് 7 ന് പ്രാദേശിക കലാ പരിപടികൾ നടക്കും.

## Article Content

നാദാപുരം: ജാതിയേരി പൊൻപറ്റ ഭഗവതിക്ഷേത്രത്തിലെ തിറ ഉത്സവം വെള്ളിയാഴ്ച തുടങ്ങും. വൈകിട്ട് 7 ന് പ്രാദേശിക കലാ പരിപടികൾ നടക്കും.

15 ന് രാവിലെ ക്ഷേത്രത്തിലെ പതിവ് പുജകൾക്ക് ശേഷം 9 ന് പ്രതിഷ്ഠാദി വിഗ്രേഷൻ പൂജകൾ,12 ന് മുത്തപ്പൻ ഉച്ചകലശം, 5 ന് കൊടിയേറ്റ്, 6ന് ദീപാരാധന, 7 ന് വെള്ളാട്ട് എന്നിവ നടക്കും.

16 ന് വൈകിട്ട് 4 ന് വാൾ എഴുന്നള്ളത്ത് എന്നിവ നടക്കും. 5.30 വിഷ്ണുമംഗലം ദുർഗാ ദേവവി ക്ഷേത്രത്തിൽ നിന്ന് താലപ്പൊലി ആരംഭിച്ച് 6 ന് ക്ഷേത്രത്തിലെത്തും. തുടർന്ന് ദീപാരാധന ,7 ന് വെള്ളട്ട് എന്നിവ നടക്കും.

17 ന് പള്ളി ഉണർത്തൽ, 6 ന് തിറ, 12 ന് അന്ന ദാനം എന്നിവക്ക് ശേഷം തിരുമുടി ഇറക്കി അനുഗ്രഹ മൊഴിയോടെ സമാപിക്കും

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/276355/jathiyeri-ponpatta-thira-festival-begins-friday)