---
title: "രണ്ടു യുവാക്കൾ ആശുപത്രിയിൽ, വിളക്കോട്ടൂരിൽ ബൈക്ക് തടഞ്ഞ് സിപിഐഎം പ്രവർത്തകരെ അക്രമിച്ചു"
english_title: "#Two #youths #hospital #CPM #workers #attacked #blocking #bike #Vilakottoor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/277038/two-youths-hospital-cpm-workers-attacked-blocking-bike-vilakottoor"
published_at: "2025-03-17T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d7c8857f505_nadapuram.jpg"
keywords: []
---

# രണ്ടു യുവാക്കൾ ആശുപത്രിയിൽ, വിളക്കോട്ടൂരിൽ ബൈക്ക് തടഞ്ഞ് സിപിഐഎം പ്രവർത്തകരെ അക്രമിച്ചു

> **Lead Summary:** **വിളക്കോട്ടൂർ: **സംഘർഷ സാധ്യത നിലനിൽക്കുന്നതായുള്ള ഇൻ്റലിജൻസ് റിപ്പോർട്ടിനിടെ കണ്ണൂർ ജില്ലാ അതിർത്തിയിൽ വീണ്ടും സംഘർഷം. പാനൂർ - വിളക്കോട്ടൂരിൽ മോട്ടോർ ബൈക്ക് തടഞ്ഞ് നിർത്തി സിപിഐഎം പ്രവർത്തകരെ അക്രമിച്ചു.

## Article Content

**വിളക്കോട്ടൂർ: **സംഘർഷ സാധ്യത നിലനിൽക്കുന്നതായുള്ള ഇൻ്റലിജൻസ് റിപ്പോർട്ടിനിടെ കണ്ണൂർ ജില്ലാ അതിർത്തിയിൽ വീണ്ടും സംഘർഷം. പാനൂർ - വിളക്കോട്ടൂരിൽ മോട്ടോർ ബൈക്ക് തടഞ്ഞ് നിർത്തി സിപിഐഎം പ്രവർത്തകരെ അക്രമിച്ചു.

വിളക്കോട്ടൂർ പുതുവയലിന് സമീപത്തുവെച്ചാണ് സിപിഐഎം പ്രവർത്തകരെ വധിക്കാൻ ശ്രമം നടന്നത്.

ഇന്നല രാത്രി 8 മണിക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സിപിഐഎം പ്രവർത്തകരായ അഭിൻ മണിക്കുന്നുമ്മൽ, വിഷ്ണു കൊടുവള്ളിമ്മൽ എന്നിവരെയാണ് ബൈക്ക് തടഞ്ഞു നിർത്തി അക്രമിച്ചത് ആർഎസ്എസ്-ബിജെപി പ്രവർത്തകർ മാരകായുധങ്ങളുമായി വധിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. തലയ്ക്കും,പുറത്തും

പരിക്കേറ്റ യുവാക്കളെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആർഎസ്എസ്-ബിജെപി പ്രവർത്തകരായ അവിനാഷ് കീറിയപറമ്പത്ത്,ശ്യാംജിത്ത് കീറിയപറമ്പത്ത്,സുബിൻ നിട്ടൂർ വലിയത്ത്, യദു കൃഷ്ണ കീറിയപറമ്പത്ത്,ലിബു(കുട്ടപ്പൻ)കീറിയപറമ്പതത്ത്, വിജീഷ് പുതുകൂടിചീന്റവിട തുടങ്ങിയവരുടെ നേതൃത്വത്തിൽ പത്തോളം പേരാണ് ആക്രമിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/277038/two-youths-hospital-cpm-workers-attacked-blocking-bike-vilakottoor)