---
title: "ജലജീവൻ പദ്ധതി; റോഡുകൾ ഗതാഗത യോഗ്യമാക്കണം -സി പി ഐ"
english_title: "#Jaljeevan #project #Roads #should #made #traffic #friendly #CPI"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/277834/jaljeevan-project-roads-should-made-traffic-friendly-cpi"
published_at: "2025-03-20T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dc24174e7be_cpi.jpg"
keywords: []
---

# ജലജീവൻ പദ്ധതി; റോഡുകൾ ഗതാഗത യോഗ്യമാക്കണം -സി പി ഐ

> **Lead Summary:** **തൂണേരി: **ജലജീവൻ പദ്ധതിയ്ക്ക് വേണ്ടി പൊട്ടിപ്പൊളിച്ച റോഡുകൾ ഗതാഗതയോഗ്യമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സി പി ഐ തൂണേരി ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

## Article Content

**തൂണേരി: **ജലജീവൻ പദ്ധതിയ്ക്ക് വേണ്ടി പൊട്ടിപ്പൊളിച്ച റോഡുകൾ ഗതാഗതയോഗ്യമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സി പി ഐ തൂണേരി ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

തൂണേരി ടൗണിൽ ഉൾപ്പടെ വിവിധയിടങ്ങളിലായി ജലജീവൻ പദ്ധതിയ്ക്ക് വേണ്ടി പൊതുമരാമത്ത് റോഡുകൾ വെട്ടിപ്പൊളിച്ച് മാസങ്ങളായിട്ടും അറ്റകുറ്റപ്പണി നടത്തി പൂർവ്വസ്ഥിതിയിലാക്കാത്തത് വാഹന യാത്രക്കാർ മാത്രമല്ല കാൽനട യാത്രക്കാർ പോലും ദുരിതമനുഭവിക്കുകയാണ്.

ഈ വിഷയത്തിൽ ജനങ്ങളുടെ ദുരിതമകറ്റാൻ അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി ഉണ്ടാവണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം തൂണേരിയിൽ മുണ്ടക്കൽ കുഞ്ഞിരാമൻ നഗറിൽ സി പി ഐ ജില്ലാ അസി: സെക്രട്ടറി അഡ്വ: പി ഗവാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

ടി എം കുമാരൻ, എം ടി കെ രജീഷ്, സുരേന്ദ്രൻ തൂണേരി എന്നിവരടങ്ങുന്ന പ്രസീഡിയവും ഒ ബാബുരാജ്, ഇ അരവിന്ദൻ, എം ലിസി, കെ ഭാസ്കരൻ , എന്നിവരടങ്ങിയ സ്റ്റിയറിംഗ് കമ്മിറ്റിയും സമ്മേളന നടപടികൾ നിയന്ത്രിച്ചു.

സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ഇ കെ വിജയൻ എം എൽ എ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. എം സി നാരായണൻ നമ്പ്യാർ, ശ്രീജിത്ത് മുടപ്പിലായി, ടി സുഗതൻ, വി പി ശശിധരൻ, ഐ വി ലീല പ്രസംഗിച്ചു.

മുതിർന്ന പാർട്ടി മെമ്പർ ഐ വി കുമാരൻ മാസ്റ്റർ പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി വിമൽ കുമാർ കണ്ണങ്കൈ പ്രവർത്തന റിപ്പോർട്ടും സി വി ബാലൻ രക്തസാക്ഷി പ്രമേയവും, സുരേന്ദ്രൻ തൂണേരി അനുശോചന പ്രമേയവും അവതരിപ്പിച്ചു.

സെക്രട്ടറിയായി ഭാരവാഹികളായി വിമൽ കുമാർ കണ്ണങ്കൈ, അസി: സെക്രട്ടറിയായി ടി എം കുമാരൻ എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/277834/jaljeevan-project-roads-should-made-traffic-friendly-cpi)