---
title: "കല്ലാച്ചിയിൽ ഓട്ടോറിക്ഷയിൽ എം ഡി എം എയുമായി യുവാവ് പിടിയിൽ "
english_title: "#Youth #caught #MDMA #autorickshaw #Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/277863/youth-caught-mdma-autorickshaw-kallachi"
published_at: "2025-03-20T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dc4115ad373_arrest.jpg"
keywords: []
---

# കല്ലാച്ചിയിൽ ഓട്ടോറിക്ഷയിൽ എം ഡി എം എയുമായി യുവാവ് പിടിയിൽ 

> **Lead Summary:** **നാദാപുരം : **കല്ലാച്ചിയിൽ ഓട്ടോറിക്ഷയിൽ എം ഡി എം എയുമായി യുവാവ് പിടിയിൽ . അല്പസമയം മുൻപ് കല്ലാച്ചി വളയം റോഡിൽ നിന്നാണ് 20 ഗ്രാം എം ഡി എം എയുമായി യുവാവിനെ പിടികൂടിയത് .

## Article Content

**നാദാപുരം : **കല്ലാച്ചിയിൽ ഓട്ടോറിക്ഷയിൽ എം ഡി എം എയുമായി യുവാവ് പിടിയിൽ . അല്പസമയം മുൻപ് കല്ലാച്ചി വളയം റോഡിൽ നിന്നാണ് 20 ഗ്രാം എം ഡി എം എയുമായി യുവാവിനെ പിടികൂടിയത് .

പേരാമ്പ്ര രജിസ്ട്രേഷനിലുള്ള KL 77 9790 എന്ന ശ്രീക്കുട്ടി ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നാട്ടുകാരുടെയും നാദാപുരം എസ് ഐയുടെയും നേതൃത്വത്തിൽ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/277863/youth-caught-mdma-autorickshaw-kallachi)