---
title: " പശ്ചാത്തല വികസനം; ചെക്യാട് ഗ്രാമപഞ്ചായത്തിൽ 32.78 കോടിയുടെ ബജറ്റ് "
english_title: "#Infrastructure #development #Budget #Chekyad #Grama #Panchayath"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/278228/infrastructure-development-budget-chekyad-grama-panchayath"
published_at: "2025-03-22T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67de62b5d841b_budget.jpg"
keywords: []
---

#  പശ്ചാത്തല വികസനം; ചെക്യാട് ഗ്രാമപഞ്ചായത്തിൽ 32.78 കോടിയുടെ ബജറ്റ് 

> **Lead Summary:** **നാദാപുരം: **ചെക്യാട് ഗ്രാമപഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡൻ്റ് വസന്ത കരിന്ത്രയിൽ അവതരിപ്പിച്ചു. 32.78 കോടി വരവും 32.24 കോടി ചെലവും 53.46 ലക്ഷം മിച്ചവുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. പ്രസിഡന്റ് നസീമ കൊട്ടാരത്ത് അധ്യക്ഷയായി.

## Article Content

**നാദാപുരം: **ചെക്യാട് ഗ്രാമപഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡൻ്റ് വസന്ത കരിന്ത്രയിൽ അവതരിപ്പിച്ചു. 32.78 കോടി വരവും 32.24 കോടി ചെലവും 53.46 ലക്ഷം മിച്ചവുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. പ്രസിഡന്റ് നസീമ കൊട്ടാരത്ത് അധ്യക്ഷയായി.

ഭവന നിർമാണം, പശ്ചാത്തല വികസനം എന്നീ മേഖലകൾക്ക് ഊന്നൽ നൽകുന്ന ബജറ്റ് സർവ്വതോന്മുഖമായ വികസനമാണ് വിഭാവനം ചെയ്യുന്നത്. ഭവന നിർമാണ മേഖലയ്ക്ക് 4.34 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

പശ്ചാത്തല വികസനം (55 ലക്ഷം), പട്ടിജാതി വികസനം (11 ലക്ഷം), പട്ടിക വർഗ വികസനം (6.88 ലക്ഷം), കുടിവെള്ളം (26.89 ലക്ഷം), കാർഷിക മേഖല (40.58 ലക്ഷം), ദാരിദ്ര്യ നിർമാർജനം (9.55 കോടി), മൃഗസംരക്ഷണവും ക്ഷിര വികസനവും (34.93 ലക്ഷം), വനിതാ വികസനം (17.74 ലക്ഷം), അങ്കണവാടികളിൽ പോഷകാഹാര വിതരണം (59.90 ലക്ഷം), ആരോഗ്യ മേഖല (70 ലക്ഷം), ശുചിത്വം മാലിന്യ സംസ്കരണ (30.9 ലക്ഷം), സാമൂഹ്യ സുരക്ഷാ പെൻഷൻ (6.68 കോടി) എന്നിവയാണ് പ്രധാന പദ്ധതികൾ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/278228/infrastructure-development-budget-chekyad-grama-panchayath)