---
title: "നാടിന് ആശ്വാസം; പാർപ്പിടത്തിനും ആരോഗ്യത്തിനും ഊന്നൽ നൽകി തൂണേരിയില്‍ 40 കോടിയുടെ ബജറ്റ്"
english_title: "#Budget #40 #crores #Thooneri #emphasis #housing #health"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/278448/budget-40-crores-thooneri-emphasis-housing-health"
published_at: "2025-03-23T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dfaaad6283d_budget.jpg"
keywords: []
---

# നാടിന് ആശ്വാസം; പാർപ്പിടത്തിനും ആരോഗ്യത്തിനും ഊന്നൽ നൽകി തൂണേരിയില്‍ 40 കോടിയുടെ ബജറ്റ്

> **Lead Summary:** **തൂണേരി: **തൂണേരി ഗ്രാമപഞ്ചായത്ത് ബജറ്റിൽ പാർപിടത്തിനും ആരോഗ്യത്തിനും ഊന്നൽ. 40.67 കോടി വരവും 40.46 ചെലവും 21.02 ലക്ഷം നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് അവതരിപ്പിച്ചു. പ്രസിഡന്റ് സുധ സത്യന്റെ അധ്യക്ഷത വഹിച്ചു.

## Article Content

**തൂണേരി: **തൂണേരി ഗ്രാമപഞ്ചായത്ത് ബജറ്റിൽ പാർപിടത്തിനും ആരോഗ്യത്തിനും ഊന്നൽ. 40.67 കോടി വരവും 40.46 ചെലവും 21.02 ലക്ഷം നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് അവതരിപ്പിച്ചു. പ്രസിഡന്റ് സുധ സത്യന്റെ അധ്യക്ഷത വഹിച്ചു.

ലൈഫ് ഭവന പദ്ധതി, പിഎംഎവൈ ഉൾപ്പെടെയുള്ള പാർപിട മേഖലയ്ക്ക് 9.24 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ ഭവനരഹിതർക്കും വീട് ലഭ്യമാക്കാനാണ് ഭരണസമിതി ലക്ഷ്യമിടുന്നത്. സ്ഥലം ലഭ്യമായ മുഴുവൻ അംഗൻവാടികൾക്കും കെട്ടിടം ലഭ്യമാക്കും.

അംഗൻവാടികൾക്ക് കെട്ടിട നിർമാണം (59 ലക്ഷം), ആരോഗ്യ മേഖലയിലെ വിവിധ പദ്ധതികൾക്കായി (77.5 ലക്ഷം), പശ്ചാത്തല മേഖലക്ക് (16.2 കോടി), എംസിഎഫ് കെട്ടിട നിർമ്മാണത്തിന് (50 ലക്ഷം), കാർഷിക മേഖലയിലെ വിവിധ പദ്ധതികൾക്ക് (45.66 ലക്ഷം), കണ്ടോത്ത് പാറയിൽ ഫുട്‌ബോൾ കോർട്ട് നിർമാണത്തിന് (9 ലക്ഷം), വിവിധ കുടിവെള്ള പദ്ധതികളുടെ പൂർത്തീകരണത്തിന് (41 ലക്ഷം), തെളിമയാർന്ന തൂണേരി പദ്ധതിക്ക് (37.5 ലക്ഷം), പട്ടികജാതി വികസനം (8.25 ലക്ഷം), ദാരിദ്ര ലഘുകരണം (16.32 കോടി) എന്നിവയാണ് പ്രധാന പദ്ധതികൾ.

പ്രസിഡന്റ് സുധാസത്യൻ, വൈസ് പ്രസിഡന്റ് വളപ്പിൽ കുത്തമ്മദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/278448/budget-40-crores-thooneri-emphasis-housing-health)