---
title: "ആശാ പ്രവർത്തകരുടെ സമരത്തിന് ഐക്യ ദാർഢ്യവുമായി കോൺഗ്രസ്സ് "
english_title: "#Congress #stands #united #support #ASHA #workers #strike"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/278699/Congress-stands-united-support-ASHA-workers-strike-new"
published_at: "2025-03-24T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e12a75e77a5_Untitled-1.jpg"
keywords: []
---

# ആശാ പ്രവർത്തകരുടെ സമരത്തിന് ഐക്യ ദാർഢ്യവുമായി കോൺഗ്രസ്സ് 

> **Lead Summary:** **നാദാപുരം : ** ആശാ പ്രവർത്തകരുടെ ഉപവാസത്തിന് ദാർഢ്യവുമായി കോൺഗ്രസ്സ്. തിരുവനന്തപുരത്തു നടക്കുന്ന ആശ വർക്കർമാരുടെ സമരത്തിന് ഐക്യ ദാർഢ്യവുമായി നടത്തിയ ചെക്ക്യാട് ഫാമിലി ഹെൽത്ത് സെൻ്ററിലെ ആശാ പ്രവർത്തകർ സെൻ്ററിന് മുമ്പിൽ നടത്തിയ ഉപവാസത്തിന് ദാർഢ്യവുമായാണ്കോൺഗ്രസ്സ് നേതാക്കൾ എത്തിയത്.

## Article Content

**നാദാപുരം : ** ആശാ പ്രവർത്തകരുടെ ഉപവാസത്തിന് ദാർഢ്യവുമായി കോൺഗ്രസ്സ്. തിരുവനന്തപുരത്തു നടക്കുന്ന ആശ വർക്കർമാരുടെ സമരത്തിന് ഐക്യ ദാർഢ്യവുമായി നടത്തിയ ചെക്ക്യാട് ഫാമിലി ഹെൽത്ത് സെൻ്ററിലെ ആശാ പ്രവർത്തകർ സെൻ്ററിന് മുമ്പിൽ നടത്തിയ ഉപവാസത്തിന് ദാർഢ്യവുമായാണ്കോൺഗ്രസ്സ് നേതാക്കൾ എത്തിയത്.

തലസ്ഥാന നാഗരിയിലെ സമരങ്ങളിൽ ചെക്ക്യാട്ടു നിന്നും നിരവധി ആശാ വർക്കർമാർ പങ്കെടുത്തിരുന്നു. തിരുവനന്തപുരത്തും കോഴിക്കോട്ടും കേന്ദ്രീകരിച്ച് നടക്കുന്ന സമരം പഞ്ചായത്ത് തലത്തിൽ വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമാണ് പ്രൈമറി ഹെൽത്ത് സെൻ്ററിന് മുമ്പിൽ ഉപവാസമിരുന്നതെന്ന് ആശാ പ്രവർത്തകർ പറഞ്ഞു.

ബബിത കരിയാടൻ കുന്നുമ്മൽ,കെ കെ വിമല സി പി ശോഭ റീജ ചന്ദനാണ്ടിയിൽ എന്നിവർ നേതൃത്വം നൽകി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മോഹനൻ പാറക്കടവ്, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ സുമിത ടീച്ചർ, മണ്ഡലം കോൺഗ്രസ്റ്റ് പ്രസിഡൻ്റ് കെ കെ അബൂബക്കർ ഹാജി,മഹിളാ കോൺഗ്രസ് ചെക്ക്യാട് മണ്ഡലം പ്രസിഡൻ്റ് സഫിയ ചിറക്കോത്ത്, ബ്ലോക്ക് മെമ്പർ കെ ദ്വര, മറ്റു നേതാക്കളായ രാജീവ് പുതുശ്ശേരി ടി അനിൽകുമാർ, വി കെ അജി കുമാർ, കിഴക്കയിൽ ഷാജി എന്നിവർ ഉപവാസം സന്ദർശിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/278699/Congress-stands-united-support-ASHA-workers-strike-new)