---
title: "പേരോട് എംഐഎം ഹയർ സെക്കന്ററി സ്കൂളിലെ റാഗിങ്ങ്; സമഗ്രമായ അന്വേഷണം നടത്തുക -എസ് എഫ് ഐ "
english_title: "#Ragging #MIM #Higher #Secondary #School #Perode #Conduct #thorough #investigation #SFI"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/278753/ragging-mim-higher-secondary-school-perode-conduct-thorough-investigation-sfi"
published_at: "2025-03-24T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e16bd3a5cf9_sfi.jpg"
keywords: []
---

# പേരോട് എംഐഎം ഹയർ സെക്കന്ററി സ്കൂളിലെ റാഗിങ്ങ്; സമഗ്രമായ അന്വേഷണം നടത്തുക -എസ് എഫ് ഐ 

> **Lead Summary:** **നാദാപുരം: ** പേരോട് എംഐഎം ഹയർ സെക്കന്ററി സ്കൂളിൽ കഴിഞ്ഞ ദിവസം പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ റാഗ് ചെയ്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എസ് എഫ് ഐ. പേരോട് സ്കൂളിൽ റാഗിങ്ങ് വിഷയങ്ങൾ പതിവാക്കുകയാണ്.

## Article Content

**നാദാപുരം: ** പേരോട് എംഐഎം ഹയർ സെക്കന്ററി സ്കൂളിൽ കഴിഞ്ഞ ദിവസം പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ റാഗ് ചെയ്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എസ് എഫ് ഐ. പേരോട് സ്കൂളിൽ റാഗിങ്ങ് വിഷയങ്ങൾ പതിവാക്കുകയാണ്.

പല സംഭവങ്ങളും വിദ്യാർത്ഥികൾ പരാതിപ്പെടാത്തതിനാലാണ് പുറം ലോകം അറിയാത്തത്. ഇത്തരം സംഭവങ്ങൾ പതിവായിട്ടും അതിനെതിരെ കർശനമായ നിലപാട് സ്വീകരിക്കാൻ സ്കൂൾ അധികൃതർ തയ്യാറായിട്ടില്ല. ഇത്തരം പ്രാകൃത സംഭവങ്ങൾ സമൂഹത്തിന് തന്നെ ദോഷമാണ്.

പേരോട് ഹയർ സെക്കന്ററി സ്കൂളിലെ റാഗിങ്ങ് വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും സ്കൂൾ അധികൃതരോടും പോലീസിനോടും എസ് എഫ് ഐ നാദാപുരം ഏരിയ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/278753/ragging-mim-higher-secondary-school-perode-conduct-thorough-investigation-sfi)