---
title: "പി.കെ അശോകനെ ആദരിച്ച് അയ്യപ്പ സേവാസമാജം "
english_title: "#Ayyappa #Seva #Samaj #commemorates #PKAsokan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/278868/ayyappa-seva-samaj-commemorates-pkasokan-new"
published_at: "2025-03-25T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e242488a57a_asokan.jpg"
keywords: []
---

# പി.കെ അശോകനെ ആദരിച്ച് അയ്യപ്പ സേവാസമാജം 

> **Lead Summary:** ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രത്തിലെ കഴിഞ്ഞ മൂന്നുവർഷങ്ങളായി മണ്ഡല മാസം മുഴുവൻ ദിവസങ്ങളിലും പ്രസാദ ഊട്ട് അന്നദാനം നടത്തുന്നതിന് വേണ്ടി ഊട്ടുപുരയിൽ ദിവസം മുഴുവൻ സേവനം ചെയ്ത ക്ഷേത്ര നവീകരണ കമ്മറ്റിയംഗം പി.കെ അശോകനെ അയ്യപ്പ സേവാസമാജം ആദരിച്ചു.

## Article Content

ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രത്തിലെ കഴിഞ്ഞ മൂന്നുവർഷങ്ങളായി മണ്ഡല മാസം മുഴുവൻ ദിവസങ്ങളിലും പ്രസാദ ഊട്ട് അന്നദാനം നടത്തുന്നതിന് വേണ്ടി ഊട്ടുപുരയിൽ ദിവസം മുഴുവൻ സേവനം ചെയ്ത ക്ഷേത്ര നവീകരണ കമ്മറ്റിയംഗം പി.കെ അശോകനെ അയ്യപ്പ സേവാസമാജം ആദരിച്ചു.

ഇരിങ്ങണ്ണൂർ മഹാ ശിവ ക്ഷേത്രത്തിൽ വച്ച് പ്രതിഷ്ഠാ വാർഷികദിനത്തിൽ ക്ഷേത്ര വികസന സമിതി ചെയർമാൻ കെ.സി.പി ശിവാനന്ദൻ അശോകനെ പൊന്നാടയണിയിച്ചു. അയ്യപ്പ സേവാസമാജം യൂനിറ്റ്‌ പ്രസിഡണ്ട് പ്രേംദാസ് പുതിയ ടുത്ത് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ബാബു കുനിയിൽ മൊമന്റോ കൈമാറി. ക്ഷേത്ര നവീകരണ കമ്മറ്റി, മാതൃസമിതി ഭാരവാഹികൾ ക്ഷേത്ര ജീവനക്കാർ ചടങ്ങിൽ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/278868/ayyappa-seva-samaj-commemorates-pkasokan-new)