---
title: "ഹരിത പ്രഖ്യാപനം; മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തി തൂണേരി "
english_title: "#Thooneri #declares #waste #free #panchayath"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/279055/thooneri-declares-waste-free-panchayath"
published_at: "2025-03-26T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e389518068e_thooneroi_panchayth.jpg"
keywords: []
---

# ഹരിത പ്രഖ്യാപനം; മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തി തൂണേരി 

> **Lead Summary:** തൂണേരി: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തൂണേരി ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

## Article Content

തൂണേരി: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തൂണേരി ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മാരായ രജില കിഴക്കും കരമൽ, റജുല നെടുമ്പ്രത്ത്, റഷിദ് കാഞ്ഞിരക്കണ്ടിയിൽ, മെമ്പർമാരായ കെ മധു മോഹനൻ,ഇ കെ രാജൻ, ടി എൻ രഞ്ജിത്ത്, ലിഷ കുഞ്ഞിപുരയിൽ, ഫൗസിയ സലീം എൻ സി, അഡ്വ.പി പി ലത, സി എച്ച് വിജയൻ, അജിത വി കെ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിജുമോൻ പി എന്നിവർ സംസാരിച്ചു.

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി നടത്തിയ തുടർ പ്രവർത്തനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട മികച്ച ഹരിത സ്ഥാപനങ്ങൾ, ഹരിത വിദ്യാലയങ്ങൾ എന്നിവയ്ക്ക് സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ വിതരണം ചെയ്തു. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഹെൽത്ത് ഇൻസ്പെക്‌ടർ ശ്രീദേവിയെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/279055/thooneri-declares-waste-free-panchayath)