നാദാപുരം : (nadapuram.truevisionnews.com) കുറ്റിപ്രം പാറയിൽ പരദേവതാ - ശിവ ക്ഷേത്രം നവീകരണ കലശത്തിൻ്റെ ഭാഗമായി നാളെ കലവറ നിറക്കൽ ഘോഷയാത്ര നടക്കും. ക്ഷേത്രത്തിലേക്ക് ആവശ്യമായ പൂജാ ദ്രവ്യങ്ങൾ , പല വ്യഞ്ജനങ്ങൾ , പച്ചക്കറി , വെളിച്ചെണ്ണ, നാളീകേരം മുതലായവ ഘോഷയാത്രയോടൊന്നിച്ചുള്ള വാഹനത്തിൽ സമർപ്പിക്കണമെന്ന് നവീകരണ കലശ കമ്മിറ്റി ഭക്ത ജനങ്ങളോട് അഭ്യർത്ഥിച്ചു.
കലവറ നിറക്കലിൻ്റെ ഭാഗമായി രണ്ട് ഘോഷയാത്രകൾ കാലത്ത് 8 മണിക്ക് പുറപ്പെട്ടും. ഘോഷയാത്ര ഒന്ന് ... സുനില ടിമ്പർ മിൽ , ചേലക്കാട് , കളയം കുളം ക്ഷേത്ര പരിസരം , കൂവ്വക്കാട് ക്ഷേത്ര പരിസരം, കുറ്റിക്കാട് സ്കൂൾ പരിസരം, പയന്തോങ്ങ് , ഉണ്ണം നാട് ക്ഷേത്ര പരിസരം, വിഷ്ണുമംഗലം, കല്ലാച്ചി ടൗൺ , എം ഇ.ടി കോളേജ് പരിസരം, മുത്തപ്പൻ ക്ഷേത്ര പരിസരം , കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് റോഡ്, പുറയനാട് സ്കൂൾ , മമ്മളി പാലം, സുനിലാ ടിമ്പർ മിൽ വഴി ക്ഷേത്രത്തിൽ എത്തിച്ചേരുന്നു.

രണ്ട് പാറയിൽ ക്ഷേത്രം : മുന്നൂറ്റൻ പറമ്പ് ക്ഷേത്ര പരിസരം , മലയിൽ ഭാഗം , കുറ്റിപ്രം വീട് ഭാഗം , നരിക്കാട്ടേരി ക്ഷേത്രം പരിസരം , പാറേമ്മൽ പീടിക , ജ്വാല ലൈബ്രറി, ട്വിൻ്റി - ട്വിൻ്റി , വരിക്കോളി തണൽ മരം, മാണിക്കോത്ത് കനാൽ , മണക്കുളങ്ങര ക്ഷേത്ര പരിസരം, കൂരിപ്പറമ്പത്ത് താഴെ , വെള്ളാരി താഴ , കോളോത്ത് താഴ , പുത്തലത്ത് താഴ , കുമ്മങ്കോട് ടൗൺ , ശ്രീ നാരായണ ഭജന മഠം , കല്ലാച്ചി റോഡ് , സുനില ടിമ്പർ മിൽ വഴി ക്ഷേത്രത്തിൽ എത്തിച്ചേരുന്നു
#renewal #pot #filling #kalavara #nirakkal #tomorrow