---
title: "തണൽ അഗതി മന്ദിരത്തിലെ അന്തേവാസി അന്തരിച്ചു "
english_title: "#inmate #Thanal #orphanage #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/279186/inmate-thanal-orphanage-passed-away"
published_at: "2025-03-26T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e40b20131b3_obituary.jpg"
keywords: []
---

# തണൽ അഗതി മന്ദിരത്തിലെ അന്തേവാസി അന്തരിച്ചു 

> **Lead Summary:** എടച്ചേരി: 2024 സെപ്റ്റംബർ 3 ആം തിയ്യതി എടച്ചേരി തണൽ അഗതിമന്ദിരത്തിൽ പ്രവേശിപ്പിച്ചിട്ടുള്ള വേണുഗോപാലൻ അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് അന്തരിച്ചത്.

## Article Content

എടച്ചേരി: 2024 സെപ്റ്റംബർ 3 ആം തിയ്യതി എടച്ചേരി തണൽ അഗതിമന്ദിരത്തിൽ പ്രവേശിപ്പിച്ചിട്ടുള്ള വേണുഗോപാലൻ അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് അന്തരിച്ചത്.

 മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ടൗണിൽ വര്ഷങ്ങളോളം അലഞ്ഞു തിരിഞ്ഞു ജീവിച്ചിരുന്ന ഇദ്ദേഹത്തെ കുറ്റിപ്പുറം ഇല ഫൗണ്ടേഷൻ എന്ന സ്ഥാപനം താൽകാലികമായി ഏറ്റെടുത്തു താമസിപ്പിച്ചു വരികയായിരുന്നു. അവിടെ നിന്നും കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ കത്ത് സഹിതം ആണ് എടച്ചേരി തണലിൽ പ്രവേശിപ്പിച്ചത്.

ഇദ്ദേഹം കോട്ടയം ജില്ലയിലെ പാലാ സ്വദേശിയാണെന്ന് പറയപ്പെടുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇദ്ദേഹത്തെ കുറിച്ച് വിവരം ലഭിക്കുന്നവർ എടച്ചേരി പോലീസ് സ്റ്റേഷനിലോ തണൽ ഓഫീസുമായോ ബന്ധപ്പെടുക.

ഫോൺ നമ്പറുകൾ

പോലീസ് സ്റ്റേഷൻ : 04962547022

തണൽ എടച്ചേരി : 8075181060

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/279186/inmate-thanal-orphanage-passed-away)