---
title: "പാറയിൽ ക്ഷേത്രം നവീകരണ കലശം; കലവറ നിറക്കൽ ഘോഷയാത്ര പ്രയാണം തുടങ്ങി "
english_title: "#naveekarana #kalasham #Parayil #temple #kalavara #nirakkal #begins"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/279292/naveekarana-kalasham-parayil-temple-kalavara-nirakkal-begins"
published_at: "2025-03-27T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e4e9b09a086_kalavara_niraykkal.jpg"
keywords: []
---

# പാറയിൽ ക്ഷേത്രം നവീകരണ കലശം; കലവറ നിറക്കൽ ഘോഷയാത്ര പ്രയാണം തുടങ്ങി 

> **Lead Summary:** **നാദാപുരം : **കുറ്റിപ്രം പാറയിൽ പരദേവതാ - ശിവ ക്ഷേത്രം നവീകരണ കലശത്തിൻ്റെ ഭാഗമായി കലവറ നിറക്കൽ ഘോഷയാത്ര ക്ഷേത്ര സന്നിധിയിൽ നിന്നും പ്രയാണം തുടങ്ങി. രാവിലെ ക്ഷേത്ര അങ്കണത്തിൽ പരദേവതാ ക്ഷേത്രം മേൽശാന്തി രാജേഷ് നമ്പൂതിരി വിഭവ സമർപ്പണം നടത്തി.

## Article Content

**നാദാപുരം : **കുറ്റിപ്രം പാറയിൽ പരദേവതാ - ശിവ ക്ഷേത്രം നവീകരണ കലശത്തിൻ്റെ ഭാഗമായി കലവറ നിറക്കൽ ഘോഷയാത്ര ക്ഷേത്ര സന്നിധിയിൽ നിന്നും പ്രയാണം തുടങ്ങി. രാവിലെ ക്ഷേത്ര അങ്കണത്തിൽ പരദേവതാ ക്ഷേത്രം മേൽശാന്തി രാജേഷ് നമ്പൂതിരി വിഭവ സമർപ്പണം നടത്തി.

മേൽശാന്തി വാസുദേവൻ നമ്പൂതിരി , ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ , മാതൃ സമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ക്ഷേത്രത്തിലേക്ക് ആവശ്യമായ പൂജാ ദ്രവ്യങ്ങൾ , പല വ്യഞ്ജനങ്ങൾ , പച്ചക്കറി , വെളിച്ചെണ്ണ, നാളീകേരം മുതലായവ ഘോഷയാത്രയോടൊന്നിച്ചുള്ള വാഹനത്തിൽ സമർപ്പിക്കണമെന്ന് നവീകരണ കലശ കമ്മിറ്റി ഭക്ത ജനങ്ങളോട് അഭ്യർത്ഥിച്ചു.

കലവറ നിറക്കലിൻ്റെ ഭാഗമായി രണ്ട് വാഹനങ്ങളാണ് പുറപ്പെട്ടത്. ഘോഷയാത്ര ഒന്ന് സുനില ടിമ്പർ മിൽ , ചേലക്കാട് , കളയം കുളം ക്ഷേത്ര പരിസരം , കൂവ്വക്കാട് ക്ഷേത്ര പരിസരം, കുറ്റിക്കാട് സ്കൂൾ പരിസരം, പയന്തോങ്ങ് , ഉണ്ണം നാട് ക്ഷേത്ര പരിസരം, വിഷ്ണുമംഗലം, കല്ലാച്ചി ടൗൺ , എം ഇ.ടി കോളേജ് പരിസരം, മുത്തപ്പൻ ക്ഷേത്ര പരിസരം , കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് റോഡ്, പുറയനാട് സ്കൂൾ , മമ്മളി പാലം, സുനിലാ ടിമ്പർ മിൽ വഴി ക്ഷേത്രത്തിൽ എത്തിച്ചേരുന്നു.

ഘോഷയാത്ര രണ്ട് പാറയിൽ ക്ഷേത്രം : മുന്നൂറ്റൻ പറമ്പ് ക്ഷേത്ര പരിസരം , മലയിൽ ഭാഗം , കുറ്റിപ്രം വീട് ഭാഗം , നരിക്കാട്ടേരി ക്ഷേത്രം പരിസരം , പാറേമ്മൽ പീടിക , ജ്വാല ലൈബ്രറി, ട്വിൻ്റി - ട്വിൻ്റി , വരിക്കോളി തണൽ മരം, മാണിക്കോത്ത് കനാൽ , മണക്കുളങ്ങര ക്ഷേത്ര പരിസരം, കൂരിപ്പറമ്പത്ത് താഴെ , വെള്ളാരി താഴ , കോളോത്ത് താഴ , പുത്തലത്ത് താഴ , കുമ്മങ്കോട് ടൗൺ , ശ്രീ നാരായണ ഭജന മഠം , കല്ലാച്ചി റോഡ് , സുനിലാ ടിമ്പർ വഴി ക്ഷേത്രത്തിൽ എത്തി ചേരുന്നു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/279292/naveekarana-kalasham-parayil-temple-kalavara-nirakkal-begins)