---
title: "ശുചിത്വ പ്രഖ്യാപനം; മാലിന്യ മുക്ത നവ കേരള പ്രഖ്യാപനവുമായി നാദാപുരം "
english_title: "#Cleanliness #declaration #Nadapuram #announces #waste #free #New #Kerala"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/279607/cleanliness-declaration-nadapuram-announces-waste-free-new-kerala"
published_at: "2025-03-28T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e66b756f85e_waste_free_kerela.jpg"
keywords: []
---

# ശുചിത്വ പ്രഖ്യാപനം; മാലിന്യ മുക്ത നവ കേരള പ്രഖ്യാപനവുമായി നാദാപുരം 

> **Lead Summary:** **നാദാപുരം: **മാലിന്യ മുക്ത നവ കേരള പ്രഖ്യാപനത്തിന്റെ ഭാഗമായി നാദാപുരം പഞ്ചായത്ത്‌ തല ശുചിത്വ പ്രഖ്യാപനം പ്രസിഡന്റ്‌ വി വി മുഹമ്മദലി നിർവ്വഹിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ അധ്യക്ഷനായിരുന്നു. പ്രധാന ടൗണുകളിൽ ബിന്നുകൾ, ഐ ഇ സി ബോർഡുകൾ എന്നിവ സ്ഥാപിച്ച ശേഷമാണ് പ്രഖ്യാപനം നടത്തിയത്.

## Article Content

**നാദാപുരം: **മാലിന്യ മുക്ത നവ കേരള പ്രഖ്യാപനത്തിന്റെ ഭാഗമായി നാദാപുരം പഞ്ചായത്ത്‌ തല ശുചിത്വ പ്രഖ്യാപനം പ്രസിഡന്റ്‌ വി വി മുഹമ്മദലി നിർവ്വഹിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ അധ്യക്ഷനായിരുന്നു. പ്രധാന ടൗണുകളിൽ ബിന്നുകൾ, ഐ ഇ സി ബോർഡുകൾ എന്നിവ സ്ഥാപിച്ച ശേഷമാണ് പ്രഖ്യാപനം നടത്തിയത്.

പൊതുയിടങ്ങൾ, തോടുകൾ എന്നിവ ശുചീകരിച്ചും, വീടുകളിൽ ഡ്രൈഡേ ആചരിച്ചും വാർഡ് തല പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നിരുന്നു.

433 അയൽക്കൂട്ടങ്ങൾ, 37 അംഗൻവാടികൾ ഉൾപ്പെടെ 110 സ്ഥാപനങ്ങൾ എന്നിവ നേരത്തെ തന്നെ ശുചിത്വ പദവി നേടിയിരുന്നു.ഈ സ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കേറ്റ് വിതരണവും ചടങ്ങിൽ വെച്ച് നടന്നു. സ്ഥിരം സമിതി ചെയർമാൻ സി കെ നാസർ ശുചിത്വ പ്രതിജ്ഞ ചൊല്ലികൊടുത്തു. 

സ്ഥിരം സമിതി ചെയർപേഴ്സൻ ജനീദ ഫിർദൗസ്,സെക്രട്ടറി ഇൻ ചാർജ് കെ സി ഇബ്രാഹിം,മെമ്പർമാരായ അബ്ബാസ് കണേക്കൽ, എ ദിലീപ് കുമാർ, വാസു പി പി,ആയിഷ ഗഫൂർ,നിഷ മനോജ്‌,സമീറ സി ടി കെ,റീന കിണമ്പറെമ്മൽ,സുനിത എടവത്ത് കണ്ടി, ഹെൽത്ത് ഇൻസ്‌പെക്ടർ സജിനി കെ,ഐ സി ഡി എസ് സൂപ്പർവൈസർ നിഷ, ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ : എം കെ മുംതാസ്, ആർ പി കുഞ്ഞിരാമൻ, വി ഇ ഒ വിജയൻ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/279607/cleanliness-declaration-nadapuram-announces-waste-free-new-kerala)