വാണിമേൽ: (nadapuram.truevisionnews.com) ഭൂമി വാതുക്കൽ താഴെ മഹല്ല് പരിധിയിൽ നിന്ന് ഈ വർഷത്തെ സമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മിശ്‌കാത്തുൽ ഹുദാ മഹല്ല് ഖത്തർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. മഹല്ല് ഖാസി നൗഫൽ ഫൈസി കപ്പാടിറിത്തറ ഉദ്ഘാടനം ചെയ്തു.

മഹല്ല് പ്രസിഡൻറ് സി.പി കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷനായി.ജനറൽ സെക്രട്ടറി കെ സി അബ്ദുല്ല കുട്ടി നിസാമി ആമുഖഭാഷണം നടത്തി. റെയിഞ്ച് സെക്രട്ടറി ശിഹാബ് ദാരിമി, മഹല്ല് സാരഥികളായ കെ പി എ റഹ്മാൻ, തെക്കത്ത് കണ്ടി അഹമ്മദ് ഹാജി, എം കെ അബ്‌ദുറഹ്മാൻ, കെപിഅമ്മദ് ഹാജി, എൻ കെ പോക്കർ, ടി സി കുഞ്ഞമ്മദ് മാസ്റ്റർ വിവി ആലിക്കുട്ടി കിണറുള്ള പറമ്പത്ത് മമ്മൂട്ടി, പീറ്റയുള്ള പറമ്പത്ത് ഖാസിം, എ പി അബൂബക്കർ, വി.വി അലി മാസ്റ്റർ, കെ കെ മുനീർ, ഒ. മുനീർ, ഖത്തർ കമ്മിറ്റി പ്രതിനിധികളായ വി പി ലത്തീഫ്, പൊയിൽ യൂസഫ്, എം.കെ കുഞ്ഞമ്മദ്, വി.കെ ഷബീർ എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്‌തു.
#All #public #exam#winners #congratulated