---
title: "ഹരിത സേനക്ക് ആദരം; വളയം ഇനി മാലിന്യമുക്ത ഗ്രാമ പഞ്ചായത്ത്"
english_title: "#Tribute #harithasena #Valayam #now #waste #free #grama #panchayath"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/279853/tribute-harithasena-valayam-now-waste-free-grama-panchayath"
published_at: "2025-03-29T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e7ba653133c_garbage_free_kerala.jpg"
keywords: []
---

# ഹരിത സേനക്ക് ആദരം; വളയം ഇനി മാലിന്യമുക്ത ഗ്രാമ പഞ്ചായത്ത്

> **Lead Summary:** **വളയം: **സംസ്ഥാന സർക്കാറിന്റെ മാലിന്യ മുക്ത നവകേരള പ്രഖ്യാപനത്തിന്റെ ഭാഗമായി വളയം മാലിന്യ മുക്ത ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിച്ചു.

## Article Content

**വളയം: **സംസ്ഥാന സർക്കാറിന്റെ മാലിന്യ മുക്ത നവകേരള പ്രഖ്യാപനത്തിന്റെ ഭാഗമായി വളയം മാലിന്യ മുക്ത ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിച്ചു.

വളയം ടൗണിൽ മാലിന്യ മുക്തപ്രഖ്യാപനറാലിയിൽ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർടി പ്രതിനിധികൾ, എസ്പിസി കേഡറ്റുമാർ, ഹരിതസേനാഗങ്ങൾ, ആശാ വർക്കർമാർ, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, ജീവനക്കാർ, ക്ലബ് പ്രതിനിധികൾ, വ്യാപാരികൾ തുടങ്ങിയവർ അണിനിരന്നു.

ഹയർ സെക്കന്ററി സ്‌കൂൾ ഓഡിറ്റോറിയത്തിൽ പ്രഖ്യാപന സമ്മേളനവും നടന്നു. നാദാപുരം ഡിവൈഎസ്സി എ പിചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ് അധ്യക്ഷനായി. ഹരിത സേന അംഗങ്ങളെ ഡിവൈഎസ്പി ചന്ദ്രൻ ആദരിച്ചു.

ജനപ്രതിനിധികളായ, പി ടി നിഷ, കെ വിനോദൻ, എം കെ അശോകൻ, എം സുമതി, വി പി ശശിധരൻ, നസീമ എൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇ അരുൺകുമാർ, അസി: സെക്രട്ടറി രാജീവൻ പുനത്തിൽ, കെ എൻ ദാമോദരൻ, കെ ചന്ദ്രൻ എ കെ രവി, കെ ടി കുഞ്ഞിക്കണ്ണൻ, സി എച്ച് ശങ്കരൻ, അമ്മത്കുട്ടി എൻ, മടാക്കൽ ബാബു, സി ബാലൻ, ഒ.പ്രേമൻ, ഹരിത കേരളം കോഡിനേറ്റർ കുഞ്ഞിരാമൻ ഹെൽത്ത് ഇൻസ്പെക്ടർ സുധിന എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/279853/tribute-harithasena-valayam-now-waste-free-grama-panchayath)