പേരോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്തതായി കണ്ടെത്തൽ; അന്വേഷണ റിപ്പോർട്ട് നാദാപുരം പോലീസിന് കൈമാറി

പേരോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്തതായി കണ്ടെത്തൽ; അന്വേഷണ റിപ്പോർട്ട് നാദാപുരം പോലീസിന് കൈമാറി
Mar 30, 2025 11:31 AM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) പേരോട് എംഐഎം ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതാൻ പോയ പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തതായി സ്കൂൾ ആൻറി റാഗിംഗ് കമ്മിറ്റിയുടെ കണ്ടെത്തൽ.

അന്വേഷണ സമിതിയുടെ റിപ്പോർട്ട് നാദാപുരം പോലീസിന് കൈമാറി. മാർച്ച് പതിനെട്ടിനാണ് കേസിനാസ്പദമായ സംഭവം. ഒന്നാം വർഷ വിദ്യാർത്ഥി തൂണേരി സ്വദേശി മുഹമ്മദ് റിഷാനെ മർദ്ദച്ചെന്ന പരാതിയിൽ നാല് സീനിയർ വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

സ്കൂളിൽ ഷർട്ടിൻ്റെ ബട്ടൻ ഇട്ടില്ലെന്നും താടി വടിച്ചില്ലെന്നും പറഞ്ഞ് തടഞ്ഞ് വെച്ച് മർദ്ദിക്കുകയായിരുന്നു. തല പിടിച്ച് ചുമരിനിടിച്ച് പരിക്കേൽപ്പിച്ചതായും പരാതിയിൽ ഉണ്ട്.

തന്നെ സീനിയർ വിദ്യാർത്ഥികൾ റാഗിങ്ങിന് ഇരയാക്കിയാതായി മുഹമ്മദ് റിഷാൻ അധികൃതർക്ക് പരാതി നല്കിയിരുന്നു. സ്ക്കൂൾ അന്വേഷണ കമ്മറ്റി റിപ്പോർട്ട് നൽകിയതോടെ റാഗിംഗ് ഉൾപെടെയുള്ള വകുപ്പുകൾ കേസിൽ കൂട്ടിച്ചേർത്ത് അന്വേഷണം നടത്തുമെന്ന് നാദാപുരം എസ്ഐ എം.പി.വിഷ്ണു പറഞ്ഞു.

ഇതിനിടെ മുഹമ്മ് റിഷാനെ അക്രമിച്ച കേസിൽ പോലീസ് പ്രതിപ്പട്ടികയിൽ ഉള്ള സീനിയർ വിദ്യാർത്ഥി ലുബൈബ് (18) നാദാപുരം കോടതിയിൽ ഹാജരായി. കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. നാല് സീനിയർ വിദ്യാർത്ഥികൾക്കെതിരെയാണ് റിഷാൻ്റെ പരാതിയിൽ കേസ് എടുത്തത്.

#PlusOne #student #found #ragged #Perode #School #Investigation #report #handed #over #Nadapuram #police

Next TV

Related Stories
താങ്ങാവാൻ; ഒന്തം പറമ്പത്ത് ഷിജിത്തിന്റെ കുടുംബത്തിനായി നാട് കൈകോർക്കുന്നു

Jun 14, 2025 11:07 PM

താങ്ങാവാൻ; ഒന്തം പറമ്പത്ത് ഷിജിത്തിന്റെ കുടുംബത്തിനായി നാട് കൈകോർക്കുന്നു

ഒന്തം പറമ്പത്ത് ഷിജിത്തിന്റെ കുടുംബത്തിനായി നാട്...

Read More >>
അശാസ്ത്രീയമായ അക്കാദമിക് കലണ്ടർ പിൻവലിക്കണം  -കെ.എസ്.ടി. യു

Jun 14, 2025 10:27 PM

അശാസ്ത്രീയമായ അക്കാദമിക് കലണ്ടർ പിൻവലിക്കണം -കെ.എസ്.ടി. യു

അശാസ്ത്രീയമായ അക്കാദമിക് കലണ്ടർ പിൻവലിക്കണം - കെ.എസ്.ടി....

Read More >>
സ്മരണാർത്ഥം; ടി സി ഗോപാലൻ മാസ്റ്റർ സ്മാരക എഡോവ്‌മെന്റുകൾ വിതരണം ചെയ്തു

Jun 14, 2025 10:20 PM

സ്മരണാർത്ഥം; ടി സി ഗോപാലൻ മാസ്റ്റർ സ്മാരക എഡോവ്‌മെന്റുകൾ വിതരണം ചെയ്തു

ടി സി ഗോപാലൻ മാസ്റ്റർ സ്മാരക എഡോവ്‌മെന്റുകൾ വിതരണം...

Read More >>
പുതു സാരഥികൾ ; പുതിയ മണ്ഡലം എം എസ് എഫ് കമ്മിറ്റിക്ക് സ്വീകരണം നൽകി യൂത്ത് ലീഗ്

Jun 14, 2025 06:57 PM

പുതു സാരഥികൾ ; പുതിയ മണ്ഡലം എം എസ് എഫ് കമ്മിറ്റിക്ക് സ്വീകരണം നൽകി യൂത്ത് ലീഗ്

പുതിയ മണ്ഡലം എം എസ് എഫ് കമ്മിറ്റിക്ക് സ്വീകരണം നൽകി യൂത്ത്...

Read More >>
'ഒരു തൈ നടാം'; ഒരു കോടി വൃക്ഷവത്കരണ ജനകീയ ക്യാമ്പയിൽ ജില്ലാ തല ഉദ്ഘാടനം നടത്തി

Jun 14, 2025 02:34 PM

'ഒരു തൈ നടാം'; ഒരു കോടി വൃക്ഷവത്കരണ ജനകീയ ക്യാമ്പയിൽ ജില്ലാ തല ഉദ്ഘാടനം നടത്തി

ഒരു കോടി വൃക്ഷവത്കരണ ജനകീയ ക്യാമ്പയിൽ ജില്ലാ തല ഉദ്ഘാടനം...

Read More >>
Top Stories










Entertainment News