പ്രവാസിക്ക് വണ്ടി ചെക്ക്; വരിക്കോളി സ്വദേശിനി സുശീല 24 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

പ്രവാസിക്ക് വണ്ടി ചെക്ക്; വരിക്കോളി സ്വദേശിനി സുശീല 24 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി
Mar 30, 2025 03:29 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) പ്രവാസിക്ക് വണ്ടി ചെക്ക് നൽകി കബളിപ്പിച്ച കേസിലെ പ്രതി ഇരട്ടി തുക നൽകണമെന്ന് കോടതി ഉത്തരവ്. അബുദാബിയിലെ വ്യാപാരിയും വാണിമേൽ ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ പി ടി എ പ്രസിഡണ്ടുമായ കുയ്തേരിയിലെ കൊയിലോത്താൻ കണ്ടി മജീദിന്റെ പരാതിയിൽ വരിക്കോളി ഒമ്പതു കണ്ടം സ്വദേശിനി പറമ്പത്ത് സുശീലയ്ക്ക് എതിരെയാണ് വിധി.

മജീദിനെ 12 ലക്ഷം രൂപയുടെ വണ്ടി ചെക്കാണ് സുശീല നൽകിയത്. 24 ലക്ഷം രൂപ നൽകണമെന്നാണ് കോടതി ഉത്തരവ്. കുറ്റ്യാടിയിൽ അലങ്കാര മത്സ്യവും ചെടികളും വില്പന കട നടത്തിയിരുന്ന സുശീല വ്യാപാരം കൂടുതൽ അഭിവൃദ്ധിപ്പെടുത്താൻ എന്നു പറഞ്ഞു മജീദിൽ നിന്ന് പണം വാങ്ങി വഞ്ചിച്ചെന്നാണ് പരാതി.

തുടർന്ന് അഡ്വക്കേറ്റ് വികെ അബ്ദുൽ ലത്തീഫ് മുഖേന മജീദ് കോടതിയെ സമീപിക്കുകയായിരുന്നു. മജീദിന്റെ പരാതി പരിഗണിച്ചാണ് മജിസ്ട്രേറ്റ് യദു കൃഷ്ണൻ വിധി പുറപ്പെടുവിച്ചത്. തുക നൽകിയില്ലെങ്കിൽ 6 മാസം കഠിനതടവ് അനുഭവിക്കണം

#Vehicle #check #expatriate #varikoli #native #Sushila #ordered #pay #compensation

Next TV

Related Stories
താങ്ങാവാൻ; ഒന്തം പറമ്പത്ത് ഷിജിത്തിന്റെ കുടുംബത്തിനായി നാട് കൈകോർക്കുന്നു

Jun 14, 2025 11:07 PM

താങ്ങാവാൻ; ഒന്തം പറമ്പത്ത് ഷിജിത്തിന്റെ കുടുംബത്തിനായി നാട് കൈകോർക്കുന്നു

ഒന്തം പറമ്പത്ത് ഷിജിത്തിന്റെ കുടുംബത്തിനായി നാട്...

Read More >>
അശാസ്ത്രീയമായ അക്കാദമിക് കലണ്ടർ പിൻവലിക്കണം  -കെ.എസ്.ടി. യു

Jun 14, 2025 10:27 PM

അശാസ്ത്രീയമായ അക്കാദമിക് കലണ്ടർ പിൻവലിക്കണം -കെ.എസ്.ടി. യു

അശാസ്ത്രീയമായ അക്കാദമിക് കലണ്ടർ പിൻവലിക്കണം - കെ.എസ്.ടി....

Read More >>
സ്മരണാർത്ഥം; ടി സി ഗോപാലൻ മാസ്റ്റർ സ്മാരക എഡോവ്‌മെന്റുകൾ വിതരണം ചെയ്തു

Jun 14, 2025 10:20 PM

സ്മരണാർത്ഥം; ടി സി ഗോപാലൻ മാസ്റ്റർ സ്മാരക എഡോവ്‌മെന്റുകൾ വിതരണം ചെയ്തു

ടി സി ഗോപാലൻ മാസ്റ്റർ സ്മാരക എഡോവ്‌മെന്റുകൾ വിതരണം...

Read More >>
പുതു സാരഥികൾ ; പുതിയ മണ്ഡലം എം എസ് എഫ് കമ്മിറ്റിക്ക് സ്വീകരണം നൽകി യൂത്ത് ലീഗ്

Jun 14, 2025 06:57 PM

പുതു സാരഥികൾ ; പുതിയ മണ്ഡലം എം എസ് എഫ് കമ്മിറ്റിക്ക് സ്വീകരണം നൽകി യൂത്ത് ലീഗ്

പുതിയ മണ്ഡലം എം എസ് എഫ് കമ്മിറ്റിക്ക് സ്വീകരണം നൽകി യൂത്ത്...

Read More >>
'ഒരു തൈ നടാം'; ഒരു കോടി വൃക്ഷവത്കരണ ജനകീയ ക്യാമ്പയിൽ ജില്ലാ തല ഉദ്ഘാടനം നടത്തി

Jun 14, 2025 02:34 PM

'ഒരു തൈ നടാം'; ഒരു കോടി വൃക്ഷവത്കരണ ജനകീയ ക്യാമ്പയിൽ ജില്ലാ തല ഉദ്ഘാടനം നടത്തി

ഒരു കോടി വൃക്ഷവത്കരണ ജനകീയ ക്യാമ്പയിൽ ജില്ലാ തല ഉദ്ഘാടനം...

Read More >>
Top Stories










Entertainment News