---
title: "നാദാപുരത്തെ സ്ഫോടനം കാറിൽ നിന്ന്; യുവാവിൻ്റെ കൈപ്പത്തി തകർന്നു"
english_title: "#Explosion #car #Nadapuram #Young #man #palm #shattered"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/280157/explosion-car-nadapuram-young-man-palm-shattered"
published_at: "2025-03-30T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e969a7754d6_blast.jpg"
keywords: []
---

# നാദാപുരത്തെ സ്ഫോടനം കാറിൽ നിന്ന്; യുവാവിൻ്റെ കൈപ്പത്തി തകർന്നു

> **Lead Summary:** **നാദാപുരം: ** നാദാപുരം -തലശ്ശേരി റോഡിന് സമീപം കാറിൽ സഞ്ചരിക്കവെ പടക്കം കത്തിച്ച് എറിയാൻ ശ്രമിക്കുന്നതിനിടെ കാറിനകത്ത് സ്ഫോടനം. യുവാവിൻ്റെ കൈപ്പത്തി തകർന്നു. കാറിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനും ഗുരുതര പരിക്ക്. സ്ഫോടനത്തിൽ കാറും ഭാഗികമായി തകർന്നു. പരിക്കേറ്റ യുവാക്കളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**നാദാപുരം: ** നാദാപുരം -തലശ്ശേരി റോഡിന് സമീപം കാറിൽ സഞ്ചരിക്കവെ പടക്കം കത്തിച്ച് എറിയാൻ ശ്രമിക്കുന്നതിനിടെ കാറിനകത്ത് സ്ഫോടനം. യുവാവിൻ്റെ കൈപ്പത്തി തകർന്നു. കാറിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനും ഗുരുതര പരിക്ക്. സ്ഫോടനത്തിൽ കാറും ഭാഗികമായി തകർന്നു. പരിക്കേറ്റ യുവാക്കളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാദാപുരം ആവോലം സി.സി യു.പി സ്കൂളിന് സമീപം നടന്ന പെരുന്നാൾ ആഘോഷത്തിനിടെ ഇന്ന് സന്ധ്യയോടെയാണ് സ്ഫോടനം . നാദാപുരം ഇയ്യംങ്കോട് സ്വദേശികളായ പൂമുള്ളതിൽ ഷഹറാസ് അബ്ദുള്ളയ്ക്കും പൂമുള്ളതിൽ അമ്മദിൻ്റെ മകൻ റിയാസിനുമാണ് പരിക്കേറ്റത്.

ഇരുവരെയും നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഷഹറാസിൻ്റെ കൈപ്പത്തിക്കാണ് ഗുരുതരമായി പരിക്കേറ്റത്.

KL18Y3733 നമ്പർ കാറിനുള്ളിൽ വച്ചാണ് സ്ഫോടനം നടന്നത്. അപകടത്തിന് പിന്നാലെ ഒളിപ്പിച്ച കാർ നാദാപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തു. കാറിൽ നിന്നും സ്ഫോടകവസ്തുക്കൾ മാറ്റിയിട്ടുണ്ട് . സംഭവത്തിനു പിന്നാലെ നാദാപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/280157/explosion-car-nadapuram-young-man-palm-shattered)