പ്രതിഭകൾക്ക് ആദരം; നെയ്യമൃത് സമിതി കുടുംബ സംഗമവും കൂട്ടായ്മയും സംഘടിപ്പിച്ചു

 പ്രതിഭകൾക്ക് ആദരം; നെയ്യമൃത് സമിതി കുടുംബ സംഗമവും കൂട്ടായ്മയും സംഘടിപ്പിച്ചു
Mar 31, 2025 11:54 AM | By Jain Rosviya

തൂണേരി: (nadapuram.truevisionnews.com) കൊട്ടിയൂർ പെരുമാൾ നെയ്യമൃത് സമിതിയുടെ കുടുംബ സംഗമവും കൂട്ടായ്മയും തൂണേരി നെയ്യമൃത് മഠത്തിൽ നടന്നു. മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ സോമൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് പ്രദീപ് കുന്നത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കാലടി കൃഷ്ണ മുരളി നമ്പൂതിരിപ്പാട് തിരി തെളിയിച്ചു.

സമിതി ജനറൽ സെക്രട്ടറി പ്രവീൺകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മുഖ്യാതിഥി കൊട്ടിയൂർ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ കെ.ഗോകുൽ, എൻഎസ്എസ് വടകര താലൂക്ക് യൂണിയൻ പ്രസിഡന്റ് ശശീന്ദ്രൻ നമ്പ്യാർ, സെക്രട്ടറി കെ.എം.വിനോദ്, എടവന മഠം കാരണവർ രാമകൃഷ്ണൻ, വിഷ്ണുമംഗലം മഠം കാരണവർ രാഘവക്കുറുപ്പ്, തൂണേരി വേട്ടക്കുരു മകൻ ക്ഷേത്ര പാരമ്പര്യ ട്രസ്റ്റി പത്മനാഭൻ നമ്പ്യാർ എന്നിവർ ആശംസകൾ നേർന്നു.

ക്ഷേത്രമേൽശാന്തിയും കവിയുമായ ശ്രീനിവാസൻ തൂണേരിയെയും പ്രശസ്ത വിജയം നേടിയ വിദ്യാർഥികളെയും മറ്റ് പ്രതിഭകളെയും ഉപഹാരം നൽകി അനുമോദിച്ചു. നെയ്യമൃത് മഠം കാരണവന്മാരെയും പ്രത്യേക ക്ഷണിതാക്കളെയും ആദരിച്ചു. കലാവിരുന്നും അരങ്ങേറി. വിശ്വമോഹന കുറുപ്പ് സ്വാഗതവും ജനറൽ കൺവീനർ കുഞ്ഞിക്കേളു കുറുപ്പ് നന്ദിയും പറഞ്ഞു.

#Neyyamrut #Samiti #organized #family #reunion #gathering

Next TV

Related Stories
പടിയിറങ്ങുമ്പോൾ; പുറമേരിയിൽ അധ്യാപകർക്ക് യാത്രയയപ്പ്

May 31, 2025 10:22 PM

പടിയിറങ്ങുമ്പോൾ; പുറമേരിയിൽ അധ്യാപകർക്ക് യാത്രയയപ്പ്

പുറമേരിയിൽ അധ്യാപകർക്ക് യാത്രയയപ്പ്...

Read More >>
കെഎസ്ടിഎ മാതൃക; കുട്ടികളെത്തുംമുമ്പേ വിദ്യാലയം ശുചീകരിച്ച് അധ്യാപകർ

May 31, 2025 10:17 PM

കെഎസ്ടിഎ മാതൃക; കുട്ടികളെത്തുംമുമ്പേ വിദ്യാലയം ശുചീകരിച്ച് അധ്യാപകർ

അധ്യാപക സമൂഹത്തിന് മുന്നിൽ പുതു മാതൃക തീർത്ത് കെഎസ്ടിഎ...

Read More >>
പുറമേരിയിൽ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ച നിലയിൽ

May 31, 2025 09:55 PM

പുറമേരിയിൽ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ച നിലയിൽ

പുറമേരിയിൽ വയോധികയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ...

Read More >>
അനുമോദന സംഗമം; സി കെ നാസറിന് സ്വീകരണം നൽകി ഡി എ പി എൽ നാദാപുരം

May 31, 2025 08:06 PM

അനുമോദന സംഗമം; സി കെ നാസറിന് സ്വീകരണം നൽകി ഡി എ പി എൽ നാദാപുരം

സി കെ നാസറിന് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം...

Read More >>
സ്റ്റേഡിയം മലയാടപ്പൊയിൽ; പുറമേരി ഇൻഡോർ സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനം

May 31, 2025 05:24 PM

സ്റ്റേഡിയം മലയാടപ്പൊയിൽ; പുറമേരി ഇൻഡോർ സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനം

പുറമേരി ഇൻഡോർ സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനം...

Read More >>
കല്ലാച്ചിയിൽ കെട്ടിടത്തിന്റെ അവശിഷ്ടം തള്ളി ഓവുചാൽ മണ്ണിട്ട് മൂടിയതായി പരാതി

May 31, 2025 02:25 PM

കല്ലാച്ചിയിൽ കെട്ടിടത്തിന്റെ അവശിഷ്ടം തള്ളി ഓവുചാൽ മണ്ണിട്ട് മൂടിയതായി പരാതി

സ്വകാര്യ വ്യക്തി ഓവു ചാൽ മണ്ണിട്ട് മൂടിയതായി...

Read More >>
Top Stories










News Roundup