---
title: "സിസിടിവി ദൃശ്യങ്ങൾ  ലഭിച്ചു; വളയത്ത് കാണാതായ യുവതിയെയും മക്കളെയും കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് പൊലീസ്"
english_title: "#CCTV #footage #received #Police #clear #clue #missing #woman #children #Valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/280378/cctv-footage-received-police-clear-clue-missing-woman-children-valayam"
published_at: "2025-03-31T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67eabbcd2fe47_WhatsApp_Image_2025-03-31_at_5.16.30_PM.jpeg"
keywords: []
---

# സിസിടിവി ദൃശ്യങ്ങൾ  ലഭിച്ചു; വളയത്ത് കാണാതായ യുവതിയെയും മക്കളെയും കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് പൊലീസ്

> **Lead Summary:** **നാദാപുരം: **വളയത്ത് നിന്ന് കാണാതായ യുവതിയെയും രണ്ട് മക്കളെയും കണ്ടെത്താനുള്ള ഊജ്ജിതശ്രമം ആരംഭിച്ചതായി വളയം സ്റ്റേഷൻ ഹൗസ് ഓഫീസർ ഫായിസ് അലി ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.

## Article Content

**നാദാപുരം: **വളയത്ത് നിന്ന് കാണാതായ യുവതിയെയും രണ്ട് മക്കളെയും കണ്ടെത്താനുള്ള ഊജ്ജിതശ്രമം ആരംഭിച്ചതായി വളയം സ്റ്റേഷൻ ഹൗസ് ഓഫീസർ ഫായിസ് അലി ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.

ഇന്ന് ബംഗളുരുവിൽ എത്തിയ യുവതിയും മക്കളും ഡൽഹിയിലേക്കുള്ള ട്രെയിനിൽ കയറിയതായുള്ള ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഡൽഹി പോലീസിൽ ഈ കാര്യം അറിയിച്ചിട്ടുണ്ട്. ഇതിനിടയിൽ മറ്റു സ്റ്റേഷനുകളിൽ ഇറങ്ങാനുള്ള സാധ്യതയും പൊലീസ് കാണുന്നുണ്ട്.

കുട്ടികളോടൊപ്പം യുവതി തനിച്ചാണ് യാത്ര ചെയ്യുന്നത്.വളയം ചെറുമോത്ത് കുറുങ്ങോട്ട് ഹൗസിൽ ആഷിത (29), മക്കളായ മെഹ്റ ഫാത്തിമ(10), ലുക്ക്‌മാൻ(5) എന്നിവരെയാണ് കാണാതായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് മൂവരേയും കാണാതായത്.

പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങിക്കാനുണ്ടെന്ന് പറഞ്ഞാണ് ആഷിത മക്കളേയും കൂട്ടി വെള്ളിയാഴ്ച‌ ഉച്ചയോടെ വളയത്തെ ഭർതൃ വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നീട് വീട്ടിൽ തിരിച്ചത്താത്തതിനെ തുടർന്ന് ആഷിതയുടെ പിതാവ് വളയം പൊലീസിൽ പരാതി നൽകുകയായിരുന്നു.വടകര ചോറോട് സ്വദേശിയാണ് ആഷിത,.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/280378/cctv-footage-received-police-clear-clue-missing-woman-children-valayam)