---
title: "താനക്കോട്ടൂർ ബാഫഖി സെന്റർ ഉദ്ഘാടനം ചെയ്തു"
english_title: "Thanakottur Bafakhi Center was inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/28039/thanakottur-bafakhi-center-was-inaugurated"
published_at: "2022-02-23T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62164b1db276d_Untitled-1.jpg"
keywords: []
---

# താനക്കോട്ടൂർ ബാഫഖി സെന്റർ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പാറക്കടവ് : **ജീവ കാരുണ്യ മേഖലയിലും , പൊതു സേവന പ്രവർത്തനങ്ങളിലും വിദ്യാഭ്യാസ മുന്നേറ്റത്തിലും തുടങ്ങി സമൂഹത്തിന്റെ നാനാ തുറ മേഖലയിലും അതി ശക്തമായ പ്രവർത്തനങ്ങളുമായി മുന്നേറി കൊണ്ടിരിക്കുന്ന താനക്കോട്ടൂർ ശാഖ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ, കോവിഡ് കാലത്തും പ്രതിസന്ധി ഘട്ടങ്ങളിലും നാടിനു താങ്ങും തണലുമായി നിന്ന താനക്കോട്ടൂർ ബാഫഖി സെന്ററിന്റെ സാമൂഹിക നന്മയിൽ അധിഷ്ഠിതമായ വ്യത്യസ്ത പദ്ധതികൾ നാടിനു സമർപ്പിച്ചു .

## Article Content

**പാറക്കടവ് : **ജീവ കാരുണ്യ മേഖലയിലും , പൊതു സേവന പ്രവർത്തനങ്ങളിലും വിദ്യാഭ്യാസ മുന്നേറ്റത്തിലും തുടങ്ങി സമൂഹത്തിന്റെ നാനാ തുറ മേഖലയിലും അതി ശക്തമായ പ്രവർത്തനങ്ങളുമായി മുന്നേറി കൊണ്ടിരിക്കുന്ന താനക്കോട്ടൂർ ശാഖ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ, കോവിഡ് കാലത്തും പ്രതിസന്ധി ഘട്ടങ്ങളിലും നാടിനു താങ്ങും തണലുമായി നിന്ന താനക്കോട്ടൂർ ബാഫഖി സെന്ററിന്റെ സാമൂഹിക നന്മയിൽ അധിഷ്ഠിതമായ വ്യത്യസ്ത പദ്ധതികൾ നാടിനു സമർപ്പിച്ചു .

ബാഫഖി ജനസേവന കേന്ദ്രം മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ഉപാധ്യക്ഷൻ അഹമ്മദ് പുന്നക്കലും,അറക്ക അബൂബക്കർ സ്മാരക ലൈബ്രറി സൂപ്പി നരിക്കാട്ടേരിയും ബാഫഖി ഹെൽത്ത്‌ കെയർ സി എച് ഹമീദ് മാസ്റ്ററും ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന സമ്മേളനത്തിൽ എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷജീർ ഇക്ബാൽ മുഖ്യ പ്രഭാഷണം നടത്തി. ഉമേഷ്‌ എ കെ, ഹംസ കോമത്ത്, ടി എ സലാം, ഒ വി നാസർ, മഹമൂദ് തൊടുവയിൽ, മുഹമ്മദ്‌ പേരോട്, അബൂബക്കർ കാലിയെടുത്ത്, എം പി മഹമൂദ്, അബ്ദുള്ള പെരിന്ത്രോൾ, മുഹമ്മദലി പാട്ടോൻകുന്ന്, അഹമ്മദ് കയനോൾ, നൗഷാദ് മാവുള്ള, മുഹമ്മദ്‌ നെല്യാട്ട്, അസ്‌ലം പടിക്കൽ, അസ്ഹദ് തയ്യുള്ള എന്നിവർ സംസാരിച്ചു.

അബൂബക്കർ ഹാജി വയലുങ്കര അധ്യക്ഷയായി. സി കെ അബ്ദുള്ള സ്വാഗതവും അബ്ദുൽ സലാം കയനോൾ നന്ദിയും പറഞ്ഞു. ഉദ്ഘടനതോടനുബന്ധിച്ചു നടന്ന വനിതാ ലീഗ് സംഗമത്തിൽ ഷമീമ ടീച്ചർ കണ്ണൂർ മുഖ്യ പ്രഭാഷണം നടത്തി. എംകെ സാബിറ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി കെ ജമീല ഉദ്ഘാടനം ചെയ്തു.

കയനോൾ ആമിന ടീച്ചർ സ്വാഗതവും ഷഹനാസ് സി കെ നന്ദിയും രേഖപ്പെടുത്തി. ഹഫ്‌സത് കാലിയെടുത്ത് , ആയിഷ പിവി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കല്ലിക്കണ്ടി എൻ എ എം കോളേജിൽ നിന്നും എം എസ് എഫ് ബാനറിൽ കോളേജ് യൂണിയൻ വൈസ് ചെയർ പേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ട ഷഹനാസ് സി കെ, ആദ്യ ശ്രമത്തിൽ തന്നെ സി എ, സി എം എ ഫൌണ്ടേഷൻ കരസ്ഥമാക്കിയ അസ്ലഹ അബ്ബാസ് എന്നിവർക്കുള്ള ഉപഹാരം ഷമീമ ടീച്ചർ നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/28039/thanakottur-bafakhi-center-was-inaugurated)