---
title: "നാദാപുരത്തെ സ്ഫോടനം; പടക്ക ശേഖരം മാറ്റി തെളിവ് നശിപ്പിച്ചതായി പൊലീസ്; രക്ഷപ്പെട്ട രണ്ടുപേർക്കായി തെരച്ചില്‍ ഊർജിതം"
english_title: "#Nadapuram #blast #Police #evidence #destroyed #removing #firecracker #cache #Search #intensifies #two #survivors"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/280595/nadapuram-blast-police-evidence-destroyed-removing-firecracker-cache-search-intensifies-two-survivors"
published_at: "2025-04-01T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ebfe71e57a1_WhatsApp_Image_2025-04-01_at_10.24.01_AM.jpeg"
keywords: []
---

# നാദാപുരത്തെ സ്ഫോടനം; പടക്ക ശേഖരം മാറ്റി തെളിവ് നശിപ്പിച്ചതായി പൊലീസ്; രക്ഷപ്പെട്ട രണ്ടുപേർക്കായി തെരച്ചില്‍ ഊർജിതം

> **Lead Summary:** **നാദാപുരം: **പേരോട് കാറില്‍ നിന്ന് ഉഗ്രശേഷിയുള്ള ഗുണ്ട് പൊട്ടിത്തെറിച്ച സംഭവത്തിൽ അപകടമുണ്ടായതിനു പിന്നാലെ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട രണ്ടുപേർക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ് .

## Article Content

**നാദാപുരം: **പേരോട് കാറില്‍ നിന്ന് ഉഗ്രശേഷിയുള്ള ഗുണ്ട് പൊട്ടിത്തെറിച്ച സംഭവത്തിൽ അപകടമുണ്ടായതിനു പിന്നാലെ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട രണ്ടുപേർക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ് .

പരിക്കേറ്റവരെ കൂടാതെ രണ്ടു പേരാണ് കാറിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു . കാറിലുണ്ടായിരുന്ന പടക്ക ശേഖരം മാറ്റി തെളിവ് നശിപ്പിച്ചതായും പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രിയിലാണ് കാറില്‍ വെച്ച് പടക്കം പൊട്ടിത്തെറിച്ച് രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റത്.

പടക്കം കത്തിച്ചു പുറത്തേക്കെറിയുന്നതിനിടെ കാറിനുള്ളില്‍ വെച്ച് തന്നെ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ ഇന്നലെ പരിക്കേറ്റ രണ്ടുപേർക്കുമെതിരെ നാദാപുരം പൊലീസ് കേസെടുത്തിരുന്നു. കല്ലാച്ചി സ്വദേശികളായ പൂവുള്ളതിൽ ഷഹറാസ്, റയീസ് എന്നിവർക്കെതിരെയാണ് കേസ്.

സ്ഫോടക വസ്തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്ത് അപകടം വരുത്തിയതിനാണ് കേസ്. കാറിൽ നിന്നും ഉഗ്രശേഷിയുള്ള കൂടുതൽ പടക്കങ്ങൾ കണ്ടെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/280595/nadapuram-blast-police-evidence-destroyed-removing-firecracker-cache-search-intensifies-two-survivors)