---
title: "ഡിഎ കുടിശ്ശിക അനുവദിക്കുക; കല്ലാച്ചിയിൽ പെൻഷൻകാരുടെ ട്രഷറി മാർച്ചും ധർണയും സംഘടിപ്പിച്ചു "
english_title: "#Pensioners #hold #treasury #march #dharna #Kallachi #demanding #DAarrears"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/280806/pensioners-hold-treasury-march-dharna-kallachi-demanding-daarrears"
published_at: "2025-04-02T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ed1f03d18b3_ksspa.jpg"
keywords: []
---

# ഡിഎ കുടിശ്ശിക അനുവദിക്കുക; കല്ലാച്ചിയിൽ പെൻഷൻകാരുടെ ട്രഷറി മാർച്ചും ധർണയും സംഘടിപ്പിച്ചു 

> **Lead Summary:** **കല്ലാച്ചി: ** ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, ഡിഎ കുടിശ്ശിക അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ എസ് എസ് പി എ കല്ലാച്ചി സബ് ട്രഷറിക്ക് മുമ്പിൽ പ്രതിഷേധ പ്രകടനവും കൂട്ട ധർണ്ണയും നടത്തി. ധർണ്ണ സംസ്ഥാന സമിതി അംഗം കെ സി ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**കല്ലാച്ചി: ** ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, ഡിഎ കുടിശ്ശിക അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ എസ് എസ് പി എ കല്ലാച്ചി സബ് ട്രഷറിക്ക് മുമ്പിൽ പ്രതിഷേധ പ്രകടനവും കൂട്ട ധർണ്ണയും നടത്തി. ധർണ്ണ സംസ്ഥാന സമിതി അംഗം കെ സി ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

നാദാപുരം ബ്ലോക്ക് പ്രസിഡണ്ട് കെ പി പത്മനാഭൻ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി സത്യൻ കടിയങ്ങാട് മുഖ്യ പ്രഭാഷണം നടത്തി.

അഡ്വ കെ എം രഘുനാഥ്, വി വി റിനീഷ്, വി വി വിനോദൻ, സർവ്വോതമൻ മാസ്റ്റർ,കെ വത്സല കുമാരി ടീച്ചർ, പി വി ജയലക്ഷ്മി ടീച്ചർ,വിപി മൊയ്തു മാസ്റ്റർ, കെ പി മോഹൻ ദാസ്, രാജീവ് പുതുശ്ശേരി, പ്രത്യമ്നൻ മാസ്റ്റർ, ഓ. രവീന്ദ്രൻ,ജോഷി മാസ്റ്റർ,എന്നിവർ സംസാരിച്ചു.

പ്രകടനത്തിനും ധർണ്ണക്കും ടി രവീന്ദ്രൻ മാസ്റ്റർ, പി അരവിന്ദൻ, സി പവിത്രൻ, ആർ നാരായണൻ മാസ്റ്റർ, വി പി കുമാരൻ,ബാബു മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/280806/pensioners-hold-treasury-march-dharna-kallachi-demanding-daarrears)