---
title: "ഉല്ലസിച്ച് കുട്ടികൾ; എടച്ചേരി സെൻട്രൽ എൽ പി സ്കൂൾ വാർഷിക ആഘോഷം കൊണ്ടാടി"
english_title: "#Children #celebrate #annual #day #Edacherry #Central #LP #School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/280941/children-celebrate-annual-day-edacherry-central-lp-school"
published_at: "2025-04-03T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ee168d9d129_annual_day.jpg"
keywords: []
---

# ഉല്ലസിച്ച് കുട്ടികൾ; എടച്ചേരി സെൻട്രൽ എൽ പി സ്കൂൾ വാർഷിക ആഘോഷം കൊണ്ടാടി

> **Lead Summary:** **എടച്ചേരി: **എൽ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ട് നാല് മണിക്കൂർ നീണ്ട് നിന്ന വിവിധ കലാപരിപാടികളോടെ എടച്ചേരി സെൻട്രൽ എൽ പി സ്കൂൾ വാർഷിക ആഘോഷം കൊണ്ടാടി.

## Article Content

**എടച്ചേരി: **എൽ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ട് നാല് മണിക്കൂർ നീണ്ട് നിന്ന വിവിധ കലാപരിപാടികളോടെ എടച്ചേരി സെൻട്രൽ എൽ പി സ്കൂൾ വാർഷിക ആഘോഷം കൊണ്ടാടി.

ചടങ്ങിൽ ടാലൻറ് സെർച്ച് , എൽ എസ് എസ് എന്നീ മത്സര പരീക്ഷകളിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു. പി ടി എ പ്രസിഡണ്ട് സുനീഷ് സർട്ടിഫിക്കറ്റ് വിതരണം നടത്തി.

പ്രധാനാധ്യാപിക സിൽജ എസ്, മറ്റ് അധ്യാപകരായ ഷിനി എം സി, അമർജിത്ത് എം, അശ്വിനി എസ് ആർ,സുബൈർ പെരുമുണ്ടശ്ശേരി,അനീഷ് വള്ളിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/280941/children-celebrate-annual-day-edacherry-central-lp-school)