മികച്ച സംവിധായകൻ; ജയകൃഷ്ണന് നാദാപുരം അർബൻ ബാങ്കിന്റെ സ്നേഹാദരം

മികച്ച സംവിധായകൻ; ജയകൃഷ്ണന് നാദാപുരം അർബൻ ബാങ്കിന്റെ സ്നേഹാദരം
Apr 4, 2025 09:12 PM | By Jain Rosviya

നാദാപുരം: കേരള ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ച വളയം സ്വദേശിയും നാദാപുരം അർബൻ ബാങ്ക് ജീവനക്കാരി ജയദേവിയുടെ മകനുമായ കെ ജയകൃഷ്ണന് ബാങ്ക് ജീവനക്കാരുടെ സ്നേഹാദരം.

എറണാകുളത്ത് നടന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ 'ആഴി' എന്ന മികച്ച എക്സ്പിരിമെൻറ് ഷോർട് ഫിലിമാണ് ജയകൃഷ്ണൻ സംവിധാനം ചെയ്തത്. തൊണ്ണൂറോളം ഹ്രസ്വ ചിത്രങ്ങളിൽ നിന്നാണ് മികച്ച സംവിധായകനെ കണ്ടെത്തിയത്.

ലക്ഷദ്വീപിലെ സാധാരണക്കാരുടെ ജീവിതവും അവരിൽ ഒരാളായ അൻവർ എന്ന കട്ടിയും അവൻ നേരിടുന്ന പ്രശ്നങ്ങളും അതിനെ അതിജീവിച്ച് ജീവിത വിജയം നേടിയതുമാണ് കഥയുടെ ഇതിവൃത്തം. 

അനുമോദന ചടങ്ങിൽ അർബൻ ബാങ്ക് ചെയർമാൻ എം കെ അഷ്റഫ് ഉപഹാരം സമ്മാനിച്ചു. ജനറൽ മാനേജർ കെ എൻ അബ്‌ദുൽ റഷീദ്, മാധ്യമ പ്രവർത്തകൻ ഇസ്മായിൽ വാണിമേൽ, അസി. മാനേജർ രാജീവ് മാറോളി, സ്റ്റാഫ് സെക്രട്ടറി സുധീർ, രഞ്ജിനി, കെ വി അർഷാദ്, സി പി ശ്രീജിത്ത്, കെ ശ്രീജിത്ത്, പി ആസിഫ്, ജയദേവി എന്നിവർ സംസാരിച്ചു. ജയകൃഷ്ണൻ മറുമൊഴി നടത്തി.

#Best #Director #Jayakrishnan #receives #Nadapuram #Urban #Bank #award

Next TV

Related Stories
നാദാപുരത്ത് സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; ഒളിവിൽപോയ പ്രതി കോടതിയിൽ കീഴടങ്ങി

Jun 12, 2025 02:59 PM

നാദാപുരത്ത് സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; ഒളിവിൽപോയ പ്രതി കോടതിയിൽ കീഴടങ്ങി

നാദാപുരത്ത് സഹോദരങ്ങൾക്ക് വെട്ടേറ്റ സംഭവം പ്രതി കോടതിയിൽ...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Jun 12, 2025 02:14 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
കൂടെയുണ്ട് കരുത്തേകാൻ; ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററിയിൽ നിയമ ബോധവൽക്കരണ ക്ലാസ്സ്‌

Jun 11, 2025 11:18 PM

കൂടെയുണ്ട് കരുത്തേകാൻ; ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററിയിൽ നിയമ ബോധവൽക്കരണ ക്ലാസ്സ്‌

ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂളിൽ നിയമ ബോധവൽക്കരണ ക്ലാസ്സ്‌...

Read More >>
സോഷ്യലിസ്റ്റ് സാരഥി ; വത്സരാജ് മണലാട്ട് ആർ.ജെ.ഡി നാദാപുരം മണ്ഡലം പ്രസിഡണ്ട്

Jun 11, 2025 10:50 PM

സോഷ്യലിസ്റ്റ് സാരഥി ; വത്സരാജ് മണലാട്ട് ആർ.ജെ.ഡി നാദാപുരം മണ്ഡലം പ്രസിഡണ്ട്

നാദാപുരം മേഖലയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സാരഥിയായി യുവ...

Read More >>
Top Stories