---
title: "തേങ്ങാ കൂടക്ക്  തീ പിടിച്ചു; മൂവായിരത്തോളം തേങ്ങയും 250 കിലോ ഷീറ്റും കത്തിനശിച്ചു"
english_title: "#Coconut #hut #catches #fire #sheets #burnt"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/281464/coconut-hut-catches-fire-sheets-burnt"
published_at: "2025-04-05T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f0c1fa72b8e_fire.jpg"
keywords: []
---

# തേങ്ങാ കൂടക്ക്  തീ പിടിച്ചു; മൂവായിരത്തോളം തേങ്ങയും 250 കിലോ ഷീറ്റും കത്തിനശിച്ചു

> **Lead Summary:** **വിലങ്ങാട്: **വേനൽ ചൂട് കനക്കുന്നതിനിടെ വിലങ്ങാട് തേങ്ങാ കൂടക്ക് തീ പിടിച്ചു. മൂവായിരത്തോളം തേങ്ങയും 250 കിലോ റബ്ബർ ഷീറ്റുകളും കത്തിനശിച്ചു.

## Article Content

**വിലങ്ങാട്: **വേനൽ ചൂട് കനക്കുന്നതിനിടെ വിലങ്ങാട് തേങ്ങാ കൂടക്ക് തീ പിടിച്ചു. മൂവായിരത്തോളം തേങ്ങയും 250 കിലോ റബ്ബർ ഷീറ്റുകളും കത്തിനശിച്ചു.

വിലങ്ങാട് നെല്ലിക്കവല വായാട്ടിലെ കർഷകനായ ജെയിൻ മാമ്പള്ളിയുടെ തേങ്ങാ കൂടക്കാണ് തീ പിടിച്ചത് . പെട്ടെന്നുണ്ടായ കാറ്റിൽ തീ ആളിപ്പടർന്നതാണ് അപകടത്തിനു കാരണമെന്ന് കരുതുന്നു. ശനിയാഴ്ച്ച പുലർച്ചക്കാണ് തീപിടുത്തമുണ്ടായത്. ഓടിക്കൂടിയ നാട്ടുകാർ തീയണച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/281464/coconut-hut-catches-fire-sheets-burnt)