---
title: "അന്യായമായ കോർട്ട് ഫീ  വർദ്ധനവ് പിൻവലിക്കണം -ബാർ അസോസിയേഷൻ"
english_title: "#Unjust #court #fee #hike #should #withdrawn #Bar #Association"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/281592/unjust-court-fee-hike-should-withdrawn-bar-association"
published_at: "2025-04-05T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f1492fdc77e_court.jpg"
keywords: []
---

# അന്യായമായ കോർട്ട് ഫീ  വർദ്ധനവ് പിൻവലിക്കണം -ബാർ അസോസിയേഷൻ

> **Lead Summary:** **നാദാപുരം: ** സാമ്പത്തികമായി വളരെയേറെ ബുദ്ധിമുട്ടുന്ന ഈ കാലത്ത് കോടതിയിൽ കോർട്ട് ഫീയിൽ ഭീമമായ വർദ്ധനവ് വരുത്തിയത് പിൻവലിക്കണമെന്ന് നാദാപാരം ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു. വില വർദ്ധിപ്പിച്ചത് വ്യവഹാരികൾക്ക് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുകയാണ്. 

## Article Content

**നാദാപുരം: ** സാമ്പത്തികമായി വളരെയേറെ ബുദ്ധിമുട്ടുന്ന ഈ കാലത്ത് കോടതിയിൽ കോർട്ട് ഫീയിൽ ഭീമമായ വർദ്ധനവ് വരുത്തിയത് പിൻവലിക്കണമെന്ന് നാദാപാരം ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു. വില വർദ്ധിപ്പിച്ചത് വ്യവഹാരികൾക്ക് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുകയാണ്. 

ഹരജികൾക്കും മറ്റ് അന്യായങ്ങൾ ഫയൽ ചെയ്യാനും, ജാമ്യമെടുക്കാനും പോലും ഭീമമായ സംഖ്യ ഈ ഇനത്തിൽ നൽകേണ്ടി വരുന്നത് കുടുംബകോടതികളും മറ്റു സിവിൽ വ്യവഹാരങ്ങളിലും ഒക്കെ വരുത്തിയിരിക്കുന്ന ഭീമമായ വർദ്ധനവ് കക്ഷികൾക്ക് കോർട്ട് ഫീ ചാർജ്ജ് വർദ്ധിപ്പിച്ചത് താങ്ങാവുന്നതിനപ്പുറമാണ്.

അതിനാൽ ഈ വർദ്ധനവ് ഉടനെ പിൻവലിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.  പ്രസിഡൻ്റ് പ്രമോദ് കക്കട്ടിൽ അധ്യക്ഷത വഹിച്ചു. അഭിഭാഷകരായ ഷനോജ് നാവത്ത്, അഖിലേഷ് , ജിഷി ൻബാബു, രേഷ്ന, ശിവലത, മുഹമ്മദലി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/281592/unjust-court-fee-hike-should-withdrawn-bar-association)