---
title: "ഊര് കാവൽ; സമത മുതുവടത്തൂർ വാർഷികാഘോഷത്തിന് ഇന്ന് സമാപനം "
english_title: "#oorkaval #Samatha #Muthuvadathur #annual #celebration #concludes #today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/282548/oorkaval-samatha-muthuvadathur-annual-celebration-concludes-today"
published_at: "2025-04-10T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f7852d3de1d_.jpg"
keywords: []
---

# ഊര് കാവൽ; സമത മുതുവടത്തൂർ വാർഷികാഘോഷത്തിന് ഇന്ന് സമാപനം 

> **Lead Summary:** > പുറമേരി : സാംസ്കാരിക രംഗത്ത് മൂന്ന് പതിറ്റാണ്ടിൻ്റെ നിറവിൽ സമത മുതുവടത്തൂർ. 30ാം വാർഷികാഘോഷം " ഊര് കാവൽ " ഇന്ന് സമാപിക്കും.

## Article Content

> പുറമേരി : സാംസ്കാരിക രംഗത്ത് മൂന്ന് പതിറ്റാണ്ടിൻ്റെ നിറവിൽ സമത മുതുവടത്തൂർ. 30ാം വാർഷികാഘോഷം " ഊര് കാവൽ " ഇന്ന് സമാപിക്കും.

ഇന്നലെ വൈകുന്നേരം 6 മണിക്ക് എം ടി, ജയചന്ദ്രൻ അനുസ്മരണം മുതുവടത്തൂർ വി.വി. എൽ പി സ്കൂൾ ഗ്രൗണ്ടിൽ വച്ച് സജയ് കെ വി ഉദ്ഘാടനം ചെയ്തു. പ്രേംകുമാർ വടകര മുഖ്യാതിഥിയായി.

ചടങ്ങിൽ ഡോ. ബി ആർ അംബേദ്കർ നാഷണൽ ഫെലോഷിപ്പ്,ഒ എൻ വി കുറുപ്പ് കാവ്യകൈരളി പുരസ്കാര ജേതാവ് എ കെ രഞ്ജിത്ത്, ബെസ്റ്റ് സർവേയർക്കുള്ള റവന്യൂ അവാർഡ് നേടിയ ജസിൽ രാജ് എന്നിവരെ അനുമോദിച്ചു.

തുടർന്ന് പ്രാദേശിക കലാകാരന്മാർ ഒരുക്കുന്ന കലാവിരുന്നായി നാട്ടൊരുമ. മെഗാ ഒപ്പന, കൈകൊട്ടിക്കളി, ഞാറ്റുപാട്ട്, നൃത്തനൃത്യങ്ങൾ എന്നിവ അരങ്ങേറി.

ഇന്ന് വൈകുന്നേരം 6 മണിക്ക് ലഹരി വിരുദ്ധ സെമിനാർ ജീവിതമേ ലഹരിയിൽ നാദാപുരം ഡെപ്യൂട്ടി സുപ്രണ്ട് ഓഫ് പോലീസ് എ.പി ചന്ദ്രൻ വിശിഷ്ഠാതിഥിയാകും. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി കെ ജയപ്രസാദ് മുഖ്യ പ്രഭാഷണം നടത്തും.

7 മണിക്ക് ഐഡിയ സ്റ്റാർ സിംഗർ ഫെയിം നിഖിൽ, സുധീഷ് എന്നിവർ നയിക്കുന്ന കൊച്ചിൻ ഹീറോസിന്റെ മെഗാഷോ അരങ്ങേറും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/282548/oorkaval-samatha-muthuvadathur-annual-celebration-concludes-today)