ഇരിങ്ങണ്ണൂർ : (nadapuram.truevisionnews.com) ചെക്യാട് വി രവീന്ദ്രൻ ചികിത്സാ സഹായത്തിനായി ഇരിങ്ങണ്ണൂരിൽ രൂപീകരിച്ച കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച സംഖ്യ കൈമാറി.

വത്സരാജ് മണലാട്ട് ചെയർമാനും സി.പി രാജൻ ജനറൽ കൺവീനറും കക്കുറയിൽ ബാലൻ ഖജാൻജിയും എ.ഡാനിയ, വി.കെ രജീഷ് കൺവീനറുമായ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഇരിങ്ങണ്ണൂർ പ്രദേശത്ത് ധനസമാഹരണം നടത്തിയത്.
ചികിത്സാ കമ്മറ്റി ട്രഷറർ അബ്ദുള്ളക്ക് ഇരിങ്ങണ്ണൂർ കമ്മറ്റിയുടെ ട്രഷറർ കെ.ബാലൻ സഹായ ഫണ്ട് കൈമാറി.ടി.പി വാസു അധ്യക്ഷനായി. കെ.പി കുമാരൻ,സി.പി രാജൻ,ബി ബജീഷ്,അർ.സുകുമാരൻ,പി.പി.ശ്രീധരൻ, എം ഗീത, വി കെ രജീഷ്, വി പി .ധനീഷ്, എം രാജൻ എന്നിവർ പങ്കെടുത്തു.
#Medical #assistance #money #handed #over #Raveendran