---
title: "വീട് ആക്രമണ കേസ് പ്രതികളുമായി ചങ്ങാത്തം; വളയം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ക്ക് സസ്പെൻഷൻ "
english_title: "#Grade #SI #Valayam #station #suspended #befriending #accused #home #invasion #case"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/283042/grade-si-valayam-station-suspended-befriending-accused-home-invasion-case"
published_at: "2025-04-12T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fa459a71901_susupension.jpg"
keywords: []
---

# വീട് ആക്രമണ കേസ് പ്രതികളുമായി ചങ്ങാത്തം; വളയം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ക്ക് സസ്പെൻഷൻ 

> **Lead Summary:** **നാദാപുരം: വ**ളയം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ക്ക് സസ്പെന്ഷൻ. വീട് ആക്രമണ കേസ് പ്രതികളുമായി ചങ്ങാത്തമെന്ന പരാതിയിലാണ് ഗ്രേഡ് എസ് ഐ ഹരിദാസിനെ സസ്‌പെൻഡ് ചെയ്തത്.

## Article Content

**നാദാപുരം: വ**ളയം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ക്ക് സസ്പെന്ഷൻ. വീട് ആക്രമണ കേസ് പ്രതികളുമായി ചങ്ങാത്തമെന്ന പരാതിയിലാണ് ഗ്രേഡ് എസ് ഐ ഹരിദാസിനെ സസ്‌പെൻഡ് ചെയ്തത്.

പാറക്കടവ് സ്വദേശി മുഹമ്മദലി നൽകിയ പരാതിയിലാണ് ഗ്രേഡ് എസ് ഐയെ സസ്പെന്ഷൻ ചെയ്തു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്

കഴിഞ്ഞ ജനുവരിയിൽ മുഹമ്മദലിയുടെ വീട്ടിൽ കയറി മൂന്ന് പേരടങ്ങുന്ന സംഘം അക്രമം നടത്തിയിരുന്നു. ഈ കേസിലെ പ്രതിയുമായി ചങ്ങാത്തം കൂടിയെന്നും ഇത് അന്വേഷണത്തെ വഴി തെറ്റിക്കാൻ കാരണമായെന്നും ചൂണ്ടിക്കാണിച്ചാണ് മുഹമ്മദലി പോലീസിൽ പരാതി നൽകിയത്.

ഈ പരാതിയിൽ നാദാപുരം ഡി വൈ എസ് പിയാണ് വകുപ്പുതല അന്വേഷണം നടത്തിയത്. പ്രാഥമികമായ വകുപ്പു തല അന്വേഷണത്തിന്റെ റിപ്പോർട്ട് പരിഗണിച്ചുകൊണ്ടാണ് റൂറൽ എസ് പി ആയ കെ എ ബൈജു ഇപ്പോൾ വളയം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ആയിട്ടുള്ള ഹരിദാസിനെ സസ്‌പെൻഡ് ചെയ്തു കൊണ്ടുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ഇന്നലെയാണ് സസ്പെന്ഷൻ ഓർഡർ പുറത്തിറക്കിയത്. പരാതിക്കാർക്ക് ഒപ്പം നിൽക്കേണ്ട ഒരു ഗ്രേഡ് എസ് ഐ യിൽ നിന്നുമാണ് ഇത്തരത്തിൽ തെറ്റായ സന്ദേശം നൽകുന്ന നടപടികൾ ഉണ്ടായിരിക്കുന്നത്.

അതുകൊണ്ടു തന്നെയാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് പരിഗണിച്ചുകൊണ്ട് ഹരിദാസിനെ സസ്‌പെൻഡ് ചെയ്തുകൊണ്ട് റൂറൽ എസ പി ഇപ്പോൾ റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/283042/grade-si-valayam-station-suspended-befriending-accused-home-invasion-case)