---
title: "ആദരം പ്രൗഢമായി; നാദാപുരത്ത് ഹാഫിളുകൾക്ക് പൗരവലിയുടെ സ്വീകരണം"
english_title: "#Haffile #receive #civic #welcome #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/283091/haffile-receive-civic-welcome-nadapuram"
published_at: "2025-04-12T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fa8a8b1338d_hafils.jpg"
keywords: []
---

# ആദരം പ്രൗഢമായി; നാദാപുരത്ത് ഹാഫിളുകൾക്ക് പൗരവലിയുടെ സ്വീകരണം

> **Lead Summary:** നാദാപുരം: ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്നും ഹിഫ്ള് പഠനം പൂർത്തിയാക്കി സനദ് നേടി നാദാപുരം ദഹവാ കോളേജിൽ തുടർപഠനം നടത്തുന്ന 34 ഹാഫിളുകൾക്ക് നാദാപുരം പൗരാവലി നൽകിയ സ്വീകരണം ആദരവ് സമ്മേളനം പ്രൗഢമായി.

## Article Content

നാദാപുരം: ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്നും ഹിഫ്ള് പഠനം പൂർത്തിയാക്കി സനദ് നേടി നാദാപുരം ദഹവാ കോളേജിൽ തുടർപഠനം നടത്തുന്ന 34 ഹാഫിളുകൾക്ക് നാദാപുരം പൗരാവലി നൽകിയ സ്വീകരണം ആദരവ് സമ്മേളനം പ്രൗഢമായി.

നാദാപുരം വലിയ ജുമാഅത്ത് പള്ളി സെക്രട്ടറിയും സ്വാഗതസംഘം ചെയർമാൻ കൂടിയായ സി വി സുബൈർ ഹാജി അധ്യക്ഷത വഹിച്ചു.

പാണക്കാട് ബഷീർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു. ഷാഫി പറമ്പിൽ എം.പി മുഖ്യാതിഥിയായി. കുട്ടികൾക്കുള്ള കേശവാർഡും മൊമെൻ്റോ വിതരണം ചെയ്തു.

സയ്യിദ് താഹ സഖാഫി, പേരോട് അബ്‌ദുറഹിമാൻ സഖാഫി, കൊടക്കൽ കുഞ്ഞിക്കോയ തങ്ങൾ, ഡോക്ട‌ർ എ പി അബ്‌ദുൽ ഹക്കീം അസ്ഹരി, സൂപ്പി നരിക്കാട്ടേരി നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദ് അലി, അഹ്‌മ ദ് പുന്നക്കൽ, സി കെ, നാസർ, കെ. ജി. അസീസ് കെ. പി. മുഹമ്മദ് പ്രസംഗിച്ചു.

ഇബ്രാഹീം സഖാഫി കുമ്മോളി, മുഖ്യ രക്ഷാ ധികാരി കണ്ണൊത്ത് കുഞ്ഞാലിഹാജി, പുന്നോറത്ത് അമ്മദ് ഹാജി, നാദാപുരം ഖാളി മേനക്കോത്ത് കുഞ്ഞബ്‌ദുല്ല മുസ്‌ലിയാർ, നരിക്കോളി ഹമീദ് ഹാജി കെ. ടി. കെ. അബ്‌ദുല്ല ഹാജി, കുണ്ടഞ്ചേരി അബൂബക്കർ ഹാജി, ഇസ്മായിൽ സഖാഫി തിന്നൂർ കടേക്കൽ അബ്ബാസ് സംബന്ധിച്ചു. സ്വാഗത സംഘം കൺവീനർ എ. കെ. റഷീദ് കക്കംവള്ളി സ്വാഗതവും, ഹുസൈൻ മാസ്റ്റർ കുന്നത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/283091/haffile-receive-civic-welcome-nadapuram)