---
title: "ഭക്ത സാന്ദ്രമായി; അരൂര്‍ ചന്തുവെച്ചകണ്ടി വിഷു തിറ സമാപിച്ചു "
english_title: "#Vishu #Thira #concludes #Aroor #Chanduvechakandi #large #crowd #devotees"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/283477/vishu-thira-concludes-aroor-chanduvechakandi-large-crowd-devotees"
published_at: "2025-04-15T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fdeadb96db9_VISHU_THIRA.jpg"
keywords: []
---

# ഭക്ത സാന്ദ്രമായി; അരൂര്‍ ചന്തുവെച്ചകണ്ടി വിഷു തിറ സമാപിച്ചു 

> **Lead Summary:** അരൂർ: ചന്തുവെച്ചകണ്ടി പാലക്കൽ ഭഗവതിക്ഷേത്രത്തിലെ വിഷുതിറ ഇന്ന് പുലർച്ചെ സമാപിച്ചു. ഇന്നലെ വൈകീട്ട് നൂറ് കണക്കിന് ഭക്തജനങ്ങളാണ് നാനാ പ്രദേശങ്ങളിൽ നിന്നും എത്തിയത്‌. ഇന്നലെ വൈകീട്ട് നടന്ന ഭഗവതി സന്ദർശനത്തിന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻ ജനാവലി എത്തി.

## Article Content

അരൂർ: ചന്തുവെച്ചകണ്ടി പാലക്കൽ ഭഗവതിക്ഷേത്രത്തിലെ വിഷുതിറ ഇന്ന് പുലർച്ചെ സമാപിച്ചു. ഇന്നലെ വൈകീട്ട് നൂറ് കണക്കിന് ഭക്തജനങ്ങളാണ് നാനാ പ്രദേശങ്ങളിൽ നിന്നും എത്തിയത്‌. ഇന്നലെ വൈകീട്ട് നടന്ന ഭഗവതി സന്ദർശനത്തിന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻ ജനാവലി എത്തി.

ചന്തു വെച്ചുകണ്ടി ക്ഷേത്രത്തിൽ നിന്ന് കോട്ടയിൽ ക്ഷേത്രത്തിലെത്തിയപ്പോൾ നേർച്ച നൽകാൻ വലിയ തിരക്കനുഭവപെട്ടു. അതിന് ശേഷം നടക്ക് മീത്തൽ കാഞ്ഞിരാട്ടില്ലത്തും ഭഗവതി സന്ദർശനം നടത്തി. നടക്ക് മീത്തൽ നടന്ന വെടിക്കെട്ട് കാണാനും ആയിരങ്ങളെത്തി.

വർഷത്തിൽ മൂന്ന് തിറ ഉത്സവങ്ങളാണ് ചന്തുവെച്ച കണ്ടി ക്ഷേത്രത്തിൽ നടക്കാറ്. തിറ ഉത്സവം നടത്താൻ പണ പിരിവ് നടത്താത്ത ഏക ക്ഷേത്രമാണിത്. ഉത്സവങ്ങൾക്ക്, ദിനേന വിളക്ക് വെക്കാനയുള്ള ചെലവിലേക്ക് ഭക്തർ നേർച്ച എത്തിക്കുകയാണ് ചെയ്യുന്നത്.

പണമായും, മറ്റ് സാധനങ്ങളായും ഭക്തർ ഇവിടെ എത്തിക്കും. ഇവിടെ കർമ്മങ്ങൾ നടത്തുന്നത് ബ്രാഹ്മണങ്ങൾ അല്ലെന്ന പ്രത്യേകതയുണ്ട്. മരുമക്കത്തായ സമ്പ്രദായത്തിലാണ് ഇവിടെ തണ്ടാൻ സ്ഥാനം. ഇപ്പോൾ വാഴയിൽ ബാബുവാണ് ക്ഷേത്രതണ്ടാൻ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/283477/vishu-thira-concludes-aroor-chanduvechakandi-large-crowd-devotees)