---
title: "വളയത്ത് ബ്ലൂബെറി പറിക്കാനായി മരത്തിൽ കയറിയ പത്തു വയസ്സുകാരൻ കിണറ്റിൽ വീണുമരിച്ചു "
english_title: "#eight #year #old #boy #climbed #tree # pick #bilimbi #fell #well #died"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/283710/eight-year-old-boy-climbed-tree-pick-bilimbi-fell-well-died-new"
published_at: "2025-04-16T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ff4c109071a_bloobery.jpg"
keywords: []
---

# വളയത്ത് ബ്ലൂബെറി പറിക്കാനായി മരത്തിൽ കയറിയ പത്തു വയസ്സുകാരൻ കിണറ്റിൽ വീണുമരിച്ചു 

> **Lead Summary:** **നാദാപുരം: **നാദാപുരത്തിനടുത്ത് വളയത്ത് ബ്ലൂബെറി പറിക്കാനായി മരത്തിൽ കയറിയ പത്തു വയസ്സുകാരൻ കിണറ്റിൽ വീണുമരിച്ചു . ഇന്ന് രാവിലെ 10 മണിയോടെ വളയം ടൗണിനടുത്തെ മാമുണ്ടേരിയാണ് സംഭവം. നെല്ലിയുള്ളതിൽ ഹമീദിൻ്റെ മകൻ മുനവ്വറലി ആണ് മരിച്ചത്.

## Article Content

**നാദാപുരം: **നാദാപുരത്തിനടുത്ത് വളയത്ത് ബ്ലൂബെറി പറിക്കാനായി മരത്തിൽ കയറിയ പത്തു വയസ്സുകാരൻ കിണറ്റിൽ വീണുമരിച്ചു . ഇന്ന് രാവിലെ 10 മണിയോടെ വളയം ടൗണിനടുത്തെ മാമുണ്ടേരിയാണ് സംഭവം. നെല്ലിയുള്ളതിൽ ഹമീദിൻ്റെ മകൻ മുനവ്വറലി ആണ് മരിച്ചത്.

വീടിന് സമീപത്തെ മാമുണ്ടേരി പള്ളിയോട് ചേർന്ന പറമ്പിലെ ബ്ലൂബെറി മരത്തിൽ നിന്ന് ബ്ലൂബെറി പറിക്കുന്നതിനിടയിൽ മരം പൊട്ടി കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വളയം എസ് ഐ റെജികുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട് . മൃതദേഹം അൽപ സമയത്തിനകം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/283710/eight-year-old-boy-climbed-tree-pick-bilimbi-fell-well-died-new)