---
title: "വളയത്ത് പത്തു വയസ്സുകാരൻ കിണറ്റിൽ വീണുമരിച്ച സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത് "
english_title: "#Ten #year #old #boy #dies #falling #well #Valayam #more #details #revealed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/283724/ten-year-old-boy-dies-falling-well-valayam-more-details-revealed-new"
published_at: "2025-04-16T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ff5072784a9_WhatsApp_Image_2025-04-16_at_12.05.59_PM.jpeg"
keywords: []
---

# വളയത്ത് പത്തു വയസ്സുകാരൻ കിണറ്റിൽ വീണുമരിച്ച സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത് 

> **Lead Summary:** **നാദാപുരം: **നാദാപുരത്തിനടുത്ത് വളയത്ത് മരത്തിൽ ബ്ലൂബെറി പറിക്കാനായി ശ്രമിക്കുന്നതിനിടെ പത്തു വയസ്സുകാരൻ കിണറ്റിൽ വീണുമരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് .

## Article Content

**നാദാപുരം: **നാദാപുരത്തിനടുത്ത് വളയത്ത് മരത്തിൽ ബ്ലൂബെറി പറിക്കാനായി ശ്രമിക്കുന്നതിനിടെ പത്തു വയസ്സുകാരൻ കിണറ്റിൽ വീണുമരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് .

വീടിന് സമീപത്തെ മാമുണ്ടേരി പള്ളിയുടെ മുൻ വശത്തേ പറമ്പിലെ കിണറ്റിനു മുകളിൽ കയറി നിന്ന് ബ്ലൂബെറി പറിക്കുന്നതിനിടയിൽ കിണർ മൂടിയ ഇരുമ്പ് ഗ്രില്ലിന്റെ ഇടയിലൂടെ കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു .

ഇന്ന് രാവിലെ 10 മണിയോടെ വളയം ടൗണിനടുത്തെ മാമുണ്ടേരിയാണ് സംഭവം . നെല്ലിയുള്ളതിൽ ഹമീദിൻ്റെ മകൻ മുനവ്വറലി (10)ആണ് മരിച്ചത്. അപകട വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

വളയം എസ് ഐ റെജികുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട് . മൃതദേഹം അൽപ സമയം മുമ്പ് പോസ്റ്റുമോർട്ടത്തിനായി വളയം താലൂക്ക്ആശുപത്രിയിലേക്ക് മാറ്റി .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/283724/ten-year-old-boy-dies-falling-well-valayam-more-details-revealed-new)