---
title: "എൻ.കെ രാജഗോപാലൻ നമ്പ്യാർക്ക് നാടിൻ്റെ അന്ത്യാഞ്ജലി"
english_title: "#CPI #leader #NKRajagopalannambiar #Edachery #Thuruthi #commemoration "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/283829/cpi-leader-nkrajagopalannambiar-edachery-thuruthi-commemoration"
published_at: "2025-04-16T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ffb80079bc5_nkrajagopalan_nambiar.jpg"
keywords: []
---

# എൻ.കെ രാജഗോപാലൻ നമ്പ്യാർക്ക് നാടിൻ്റെ അന്ത്യാഞ്ജലി

> **Lead Summary:** **എടച്ചേരി: **കഴിഞ്ഞ ദിവസം അന്തരിച്ച എടച്ചേരി തുരുത്തിയിലെ സി.പി.ഐ നേതാവ് എൻ.കെ രാജഗോപാലൻ നമ്പ്യാരുടെ മരണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സത്യൻ മൊകേരി എന്നിവർ കുടുംബാംഗങ്ങളെ വിളിച്ച് അനുശോചനം അറിയിച്ചു.

## Article Content

**എടച്ചേരി: **കഴിഞ്ഞ ദിവസം അന്തരിച്ച എടച്ചേരി തുരുത്തിയിലെ സി.പി.ഐ നേതാവ് എൻ.കെ രാജഗോപാലൻ നമ്പ്യാരുടെ മരണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സത്യൻ മൊകേരി എന്നിവർ കുടുംബാംഗങ്ങളെ വിളിച്ച് അനുശോചനം അറിയിച്ചു.

രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ നിരവധി പ്രമുഖർ വീട്ടിലെത്തി അന്തിമോചാരമർപ്പിച്ചു. എടച്ചേരി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എം. രാജൻ അനുശോചന യോഗത്തിൽ അധ്യക്ഷത വഹിച്ചു. സന്തോഷ്‌ കക്കാട്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു.

ഇ. കെ. വിജയൻ എം എൽ. എ, വി. കുഞ്ഞിക്കണ്ണൻ, രഞ്ജിത്ത് കുന്നോത്ത്, ദാമോധരൻ, ആർ. ടി ഉസ്മാൻ, വത്സരാജ് മണലാട്ട്, പി. സുരേഷ് ബാബു, എം ടി. ബാലൻ, വി. പി. സുരേന്ദ്രൻ, സി. സുരേന്ദ്രൻ, ഒ. പി. ഗോപാലൻ, എം എം. അശോകൻ, ഷീമ വള്ളിൽ, കളത്തിൽ സുരേന്ദ്രൻ, കൊയിലോത്ത് രാജൻ, എ.കെ സോമനാഥൻ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ് ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ അന്തിമോചാരമറിയിച്ചു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/283829/cpi-leader-nkrajagopalannambiar-edachery-thuruthi-commemoration)