---
title: "ഇന്ന് സെമി ഫൈനൽ; ദേശീയ വോളിയിൽ നാദാപുരത്ത് രണ്ട് മത്സരങ്ങൾ"
english_title: "#Semifinals #today #Two #matches #national #volleyball #tournament #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/283883/semifinals-today-two-matches-national-volleyball-tournament-nadapuram"
published_at: "2025-04-17T06:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6800529d486d3_bolly.jpg"
keywords: []
---

# ഇന്ന് സെമി ഫൈനൽ; ദേശീയ വോളിയിൽ നാദാപുരത്ത് രണ്ട് മത്സരങ്ങൾ

> **Lead Summary:** **നാദാപുരം: **വോളിബോളിൻ്റെ ഈറ്റില്ലത്തിൽ ദേശീയ ടീമുകൾ അണിനിരന്ന ടൂർണമെൻ്റിൽ നാളെ ചാമ്പ്യൻമാർ ആരെന്ന് അറിയാം. ഇതിനിടെ ഇന്ന് സെമി ഫൈനൽ മത്സരങ്ങൾ നടക്കും.

## Article Content

**നാദാപുരം: **വോളിബോളിൻ്റെ ഈറ്റില്ലത്തിൽ ദേശീയ ടീമുകൾ അണിനിരന്ന ടൂർണമെൻ്റിൽ നാളെ ചാമ്പ്യൻമാർ ആരെന്ന് അറിയാം. ഇതിനിടെ ഇന്ന് സെമി ഫൈനൽ മത്സരങ്ങൾ നടക്കും.

ആറ് നാൾ പിന്നിട്ട ദേശീയ വോളി ടൂർണമെൻ്റിൽ വ്യാഴാഴ്ച്ച നാദാപുരത്ത് രണ്ട് മത്സരങ്ങൾ നടക്കും. മത്സരങ്ങൾ രാത്രി കൃത്യം എട്ടര മണിക്ക് ആരംഭിക്കും. കൊച്ചിൻ കസ്റ്റംസ് ,കെ.എസ്.ഇ.ബി തിരുവനന്തപുരം, ഇന്ത്യൻ ആർമി, കേരള പൊലീസ് എന്നീ ടീമുകൾ സെമി ഫൈനലിൽ ഏറ്റുമുട്ടും. 

വെള്ളിയാഴ്ചയാണ് ഫൈനൽ മത്സരം. ഓരോ ദിവസത്തെയും മത്സരം തുടങ്ങുന്നതിനു മുമ്പ് ഫോക്സ്ഫോർഡ് താരങ്ങൾ അണിനിരക്കുന്ന കളരി അഭ്യാസ പ്രകടനവും കരാട്ടെ പ്രദർശനവും ഗാന വിരുന്നുമെല്ലാം അരങ്ങേറുന്നുണ്ട്.

കളിയുടെ ടിക്കറ്റ് കൗണ്ടർ പൂർണമായി കൈകാര്യം ചെയ്യുന്നത് നാദാപുരം സഹകരണ അർബൻ ബാങ്ക് ജീവനക്കാരാണ്. കളി നിയന്ത്രിക്കാൻ ഓക്സ്ഫോർഡിന്റെ പ്രത്യേക വളണ്ടിയർമാരും പ്രത്യേക പരിശീലനം ലഭിച്ച കായിക പ്രതിഭകളും ഉണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/283883/semifinals-today-two-matches-national-volleyball-tournament-nadapuram)