---
title: "ഇടത് മുന്നണിക്ക് ശിക്ഷ നല്‍കാന്‍ ജനം ഉറച്ചു കഴിഞ്ഞു -ജെബി മേത്തര്‍ എംപി"
english_title: "#Jebimather #MP #Aroor #Mahila #Congress #state #rally"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/283927/Jebimather-mp-aroor-mahila-congress-state-rally-"
published_at: "2025-04-17T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68008ab338ebe_JEBY_MATHER.jpg"
keywords: []
---

# ഇടത് മുന്നണിക്ക് ശിക്ഷ നല്‍കാന്‍ ജനം ഉറച്ചു കഴിഞ്ഞു -ജെബി മേത്തര്‍ എംപി

> **Lead Summary:** **അരൂർ: **സ്ത്രീകൾക്കും തൊഴിലാളികൾക്കും വേണ്ടി സിപിഎം ഒഴുക്കുന്ന കണ്ണീർ തട്ടിപ്പാണെന്ന് ജനം തിരിച്ചറിഞ്ഞതായി മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി പറഞ്ഞു.

## Article Content

**അരൂർ: **സ്ത്രീകൾക്കും തൊഴിലാളികൾക്കും വേണ്ടി സിപിഎം ഒഴുക്കുന്ന കണ്ണീർ തട്ടിപ്പാണെന്ന് ജനം തിരിച്ചറിഞ്ഞതായി മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി പറഞ്ഞു.

നേരിയ വർധനവ് ആവശ്യപ്പെട്ട് സമരം നടത്തുന്ന ആശാവർക്കർമാർക്ക് ആനുകൂല്യം അനുവദിക്കുന്നില്ലെന്ന് മാത്രമല്ല മന്ത്രിമാരും സിപിഎം നേതാക്കളും സ്ത്രീകളെ അപമാനിക്കുന്നതായും ഇതിന് മറുപടി നൽകാൻ ജനം കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞു.

മഹിളാ കോൺഗ്രസ് സംസ്ഥാന ജാഥക്ക് അരൂരിൽ നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ജെബി മേത്തർ. പുറമേരി മണ്ഡലം പ്രസിഡന്റ് ീത്ത കണ്ടോത്ത് അധ്യക്ഷത വഹിച്ചു.

ഡിസിസി വൈസ് പ്രസിഡന്റ് ഹബീബ് തമ്പി, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി പുതിയോത്ത്, എ.ടി ഗീത, ബാബു ഒഞ്ചിയം, ശ്രീജേഷ് ഊരത്ത്, കെ. സജീവൻ, പി.അജിത്ത്' എം.കെ. ഭാസ്ക്‌കരൻ, പി. ശ്രീലത, ബീന കല്ലിൽ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/283927/Jebimather-mp-aroor-mahila-congress-state-rally-)