'വെറും 20 രൂപ മാത്രം', നാദാപുരത്ത് സാമൂഹ്യ സുരക്ഷ ഇൻഷുറൻസ് രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

'വെറും 20 രൂപ മാത്രം', നാദാപുരത്ത് സാമൂഹ്യ സുരക്ഷ ഇൻഷുറൻസ് രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
Apr 18, 2025 06:05 PM | By Athira V

നാദാപുരം : (nadapuramnews.com) നാദാപുരം ഗ്രാമ പഞ്ചായത്ത്‌ ഒമ്പതാം വാർഡിൽ സാമൂഹ്യ സുരക്ഷ ഇൻഷുറൻസ് രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

വാർഡ് മെമ്പർ എം സി സുബൈർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സാമ്പത്തിക സാക്ഷരത ബ്ലോക്ക്‌ കേന്ദ്രത്തിന്റെയും വാർഡ് വികസന സമിതിയുടെയും ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ബ്ലോക്ക്‌ കോ ഓഡിനേറ്റർ ഹണിമ ടി, വി ടി കെ മുഹമ്മദ്‌, നിസാർ എടത്തിൽ എന്നിവർ നേതൃത്വം നൽകി.

പ്രധാനമന്ത്രി സുരക്ഷ ഭീമ യോജനയുടെ ഭാഗമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, നബാർഡ്, ധ്യാൻ ഫൌണ്ടേഷൻ എന്നിവ സംയുക്തമായി നടത്തുന്ന സാമ്പത്തിക സാക്ഷരത ക്യാമ്പയിന്റെ തുടർച്ച യെന്നോളം രാജ്യത്തുടനീളം ഇത്തരം ഇൻഷുറൻസ് ക്യാമ്പുകൾ നടന്നു വരികയാണ്.

പാവപ്പെട്ടവനു പോലും താങ്ങാൻ പറ്റുന്ന വിധം വർഷത്തിൽ വെറും 20 രൂപ മാത്രം പ്രീമിയമുള്ള ഒരു അപകട ഇൻഷുറൻസ് എന്ന നിലക്കാണ് മേൽ ഇൻഷുറൻസിന് വാർഡിൽ പ്രചാരം നൽകി പരമാവധി ആളുകളെ ചേർക്കാൻ ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിച്ചതെന്ന് വാർഡ് മെമ്പർ എം സി സുബൈർ പറഞ്ഞു.

#nadapuram #SocialSecurityInsurance #RegistrationCamp #Organized

Next TV

Related Stories
തൂണേരിയിൽ കാറുകൾ തമ്മിൽ ഉരസിയത് ചോദ്യം ചെയ്തു, പിന്നാലെ കൂട്ടത്തല്ല്

Jun 9, 2025 12:42 PM

തൂണേരിയിൽ കാറുകൾ തമ്മിൽ ഉരസിയത് ചോദ്യം ചെയ്തു, പിന്നാലെ കൂട്ടത്തല്ല്

തൂണേരിയിൽ വാഹനങ്ങൾ ഉരസിയതിനെ ചൊല്ലി നടുറോഡിൽ...

Read More >>
ഇശൽ വിരുന്ന്; മോയിൻകുട്ടി വൈദ്യർ അക്കാദമിയിൽ ബക്രീദ് മഹർജാൻ വേറിട്ട അനുഭവമായി

Jun 9, 2025 11:40 AM

ഇശൽ വിരുന്ന്; മോയിൻകുട്ടി വൈദ്യർ അക്കാദമിയിൽ ബക്രീദ് മഹർജാൻ വേറിട്ട അനുഭവമായി

മോയിൻകുട്ടി വൈദ്യർ അക്കാദമിയിൽ ബക്രീദ് മഹർജാൻ...

Read More >>
Top Stories










News Roundup