മാതൃക തീർത്ത് ഓക്സ്ഫോർഡ്; ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് നൽകിയത് പത്തു ലക്ഷം

മാതൃക തീർത്ത് ഓക്സ്ഫോർഡ്; ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് നൽകിയത് പത്തു ലക്ഷം
Apr 19, 2025 01:48 PM | By Athira V

നാദാപുരം: (nadapuramnews.com) ഒരാഴ്ചയായി നാദാപുരത്ത് നടന്നുവരുന്ന അഖിലേന്ത്യ വോളിബോൾ ടൂർണമെന്റിന്റെ സംഘാടകരായ ഓക്സ്ഫോർഡ് മാർഷൽ ആർട്‌സ് അക്കാദമി കാരുണ്യ രംഗത്ത് വേറിട്ട മാതൃക തീർത്തു. പാറക്കടവിൽ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് 10 ലക്ഷത്തിലേറെ രൂപയുടെ സഹായമാണ് കഴിഞ്ഞ ദിവസം നൽകിയത്.

ഒരു ഡയാലിസിസ് മെഷീന് ആവശ്യമായ ഏഴു ലക്ഷവും 200 ഡയാലിസിസ് ചെയ്യാൻ ആവശ്യമായ 3 ലക്ഷം രൂപയുമാണ് കൈമാറിയത്. വോളിബോളിൻ്റെ സെമിഫൈനൽ ദിവസം കളിക്കളത്തിൽ എത്തിയ ഷാഫി പറമ്പിൽ എം പിക്ക് സംഘാടക സമിതി ഭാരവാഹികൾ തുക കൈമാറി.

ഡയാലിസിസ് സെൻറർ ജനറൽ സെക്രട്ടറി സൂപ്പി നരിക്കാട്ടേരി, നാദാപുരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് ബംഗ്ലത്ത് മുഹമ്മദ് ജനറൽ സെക്രട്ടറി എൻ കെ മൂസ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി, സ്ഥിരം സമിതി ചെയർമാൻ സി കെ നാസർ, വാർഡ് മെമ്പർ അബ്ബാസ് കണെക്കൽ, അർബൻ ബാങ്ക് ചെയർമാൻ എം കെ അഷ്റഫ്, സംഘാടക സമിതി ഭാരവാഹികളായ അഷറഫ് പറമ്പത്ത്, ഹാരിസ് ചേനത്ത്, സി എം ഫൈസൽ, നാസർ കളത്തിൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

#Oxford #nadapuram #vollyboll #ShihabThangal #donates #onemillion #dialysis #center

Next TV

Related Stories
ലെക്ക് കെട്ട് റോഡിൽ; മഞ്ഞപ്പള്ളിയിൽ യുവാവിനെതിരെ കേസെടുത്തു

Jun 8, 2025 10:29 PM

ലെക്ക് കെട്ട് റോഡിൽ; മഞ്ഞപ്പള്ളിയിൽ യുവാവിനെതിരെ കേസെടുത്തു

മഞ്ഞപ്പള്ളിയിൽ പൊതു സ്ഥലത്ത് ലഹരി ഉപയോഗിച്ച യുവാവിനെതിരെ...

Read More >>
മാലിന്യ തടാകം; കല്ലാച്ചി മത്സ്യമാർക്കറ്റിനടുത്തെ വലിയ കുളം ആരോഗ്യ ഭീഷണിയാവുന്നു

Jun 8, 2025 08:52 PM

മാലിന്യ തടാകം; കല്ലാച്ചി മത്സ്യമാർക്കറ്റിനടുത്തെ വലിയ കുളം ആരോഗ്യ ഭീഷണിയാവുന്നു

കല്ലാച്ചി മത്സ്യമാർക്കറ്റിനടുത്തെ വലിയ കുളം ആരോഗ്യ...

Read More >>
14 ന് സമർപ്പിക്കും; ആധുനിക സൗകര്യങ്ങളോടെ ക്യൂ കെയർ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

Jun 8, 2025 03:11 PM

14 ന് സമർപ്പിക്കും; ആധുനിക സൗകര്യങ്ങളോടെ ക്യൂ കെയർ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

ക്യൂ കെയർ ജൂൺ 14 ന് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു...

Read More >>
വളയത്ത് കൊല്ലപ്പണിക്കാരൻ വീടിനടുത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

Jun 8, 2025 01:43 PM

വളയത്ത് കൊല്ലപ്പണിക്കാരൻ വീടിനടുത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

വളയത്ത് കൊല്ലപ്പണിക്കാരൻ വീടിനടുത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ...

Read More >>
Top Stories










News Roundup