---
title: "മൂസാ വാണിമേൽ അനുസ്മരണം; കുഞ്ഞു പാട്ടുകാർക്ക് അനുമോദനവും "
english_title: "Remembrance of Moosa Vani; Congratulations to the baby singers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/28446/remembrance-of-moosa-vani-congratulations-to-the-baby-singers"
published_at: "2022-02-25T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6218f3178d8d2_anusmaranam.jpg"
keywords: []
---

# മൂസാ വാണിമേൽ അനുസ്മരണം; കുഞ്ഞു പാട്ടുകാർക്ക് അനുമോദനവും 

> **Lead Summary:** **വാണിമേൽ:** പണ്ഡിതനും പ്രഭാഷകനും കവിയുമായിരുന്ന മൂസാ വാണിമേലിനെ അനുസ്മരിക്കാൻ രാഷ്ട്രീയ സാമൂഹ്യ കലാ സാംസ്‌കാരിക പ്രവർത്തകർ ഒത്തു ചേർന്നു. അബ്ദുറഹ്മാൻ ഗുരുക്കൾ സ്മാരക പഠന കേന്ദ്രമാണ് അനുസ്മരണ സായാഹ്നം സംഘടിപ്പിച്ചത്.

## Article Content

**വാണിമേൽ:** പണ്ഡിതനും പ്രഭാഷകനും കവിയുമായിരുന്ന മൂസാ വാണിമേലിനെ അനുസ്മരിക്കാൻ രാഷ്ട്രീയ സാമൂഹ്യ കലാ സാംസ്‌കാരിക പ്രവർത്തകർ ഒത്തു ചേർന്നു. അബ്ദുറഹ്മാൻ ഗുരുക്കൾ സ്മാരക പഠന കേന്ദ്രമാണ് അനുസ്മരണ സായാഹ്നം സംഘടിപ്പിച്ചത്.

ഭൂമിവാതുക്കലിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ ഉദ്‌ഘാടനം ചെയ്തു. പഠന കേന്ദ്രം ചെയർമാൻ കുന്നത്ത് മൊയ്തു മാസ്റ്റർ അധ്യക്ഷനായി. ജാഫർ വാണിമേൽ അനുസ്മരണ പ്രഭാഷണം നടത്തി. 

വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ ആലപിച്ച ഗാനത്തിലൂടെ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയ പിഞ്ചു കുട്ടികൾ ഫാത്തിമ, മുഹമ്മദ്, നസ്രീൻ എന്നിവർക്കുള്ള ഉപഹാരങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് സമ്മാനിച്ചു.

വൈദ്യർ മഹോത്സവ ജേതാവ് ദിയാ ശരീഫിന് മാപ്പിള കലാ അക്കാദമി ജില്ലാ പ്രസിഡന്റ് എം കെ അഷ്റഫും, മുസാബഖ കലോത്സവ ജേതാവ് സി പി മുഹമ്മദ് ഹാദിക്ക് പി വി അമ്മദ് മാസ്റ്ററും ഉപഹാരം നൽകി.

ഓൺലൈൻ മാപ്പിള പാട്ട് വിജയികൾക്ക് പഠന കേന്ദ്രം കൺവീനർ സി കെ കുഞ്ഞമ്മദ് മാസ്റ്റർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഡോക്ടർ ലിയാഖത്തലി കളത്തിൽ, വി എം ഖാലിദ്, സി കെ അഷ്‌റഫ് , ശരീഫ് നരിപ്പറ്റ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/28446/remembrance-of-moosa-vani-congratulations-to-the-baby-singers)