---
title: "തലയ്ക്ക് കല്ലുകൊണ്ട് കുത്തി; നാദാപുരം വെള്ളൂരിൽ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ ആക്രമണത്തിൽ അധ്യാപകന് പരിക്ക്"
english_title: "#nadapuram #vellur #youthcongress #attack #teacher"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/284638/nadapuram-vellur-youthcongress-attack-teacher"
published_at: "2025-04-20T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6804b00e41b06_beaten.jpg"
keywords: []
---

# തലയ്ക്ക് കല്ലുകൊണ്ട് കുത്തി; നാദാപുരം വെള്ളൂരിൽ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ ആക്രമണത്തിൽ അധ്യാപകന് പരിക്ക്

> **Lead Summary:** **തൂണേരി : **വെള്ളൂരിൽ ഭൂമിയുടെ അതിർത്തി നിശ്ചയിക്കുന്നതിനിടയിൽ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ ആക്രമണത്തിൽ അധ്യാപകന് പരിക്ക്. വയനാട് കല്ലുമുക്ക് ഗവ. എൽപി സ്കൂൾ അധ്യാപകൻ ഐ വി സജിത്തിനാണ് ചിക്കിണിയേരി താഴക്കുനിയിൽ മർദ്ദനമേറ്റത്. ശനി ഉച്ചയ്ക്കാണ് സംഭവം.

## Article Content

**തൂണേരി : **വെള്ളൂരിൽ ഭൂമിയുടെ അതിർത്തി നിശ്ചയിക്കുന്നതിനിടയിൽ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ ആക്രമണത്തിൽ അധ്യാപകന് പരിക്ക്. വയനാട് കല്ലുമുക്ക് ഗവ. എൽപി സ്കൂൾ അധ്യാപകൻ ഐ വി സജിത്തിനാണ് ചിക്കിണിയേരി താഴക്കുനിയിൽ മർദ്ദനമേറ്റത്. ശനി ഉച്ചയ്ക്കാണ് സംഭവം.

നാദാപുരം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി മഠത്തും താഴക്കുനി രജീഷ്, തുണേരി പഞ്ചായത്തി ൻ്റെ വാഹനത്തിലെത്തി തലയ്ക്ക് കല്ലുകൊണ്ട് കുത്തുകയായിരുന്നുവെന്ന് സജിത്ത് പറഞ്ഞു. രജീഷ്, സഹോദരൻ രഞ്ജിത്ത് എന്നിവർക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു.

സജിത്തിന് നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങളായ സി എച്ച് മോഹനൻ, സി കെ അരവിന്ദാക്ഷൻ എന്നിവർ ആശുപത്രിയിലെത്തി സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/284638/nadapuram-vellur-youthcongress-attack-teacher)