---
title: "ജുഡീഷ്യറിയെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ബിജെപി ഗൂഢ ശ്രമം നടത്തുന്നു -  അഡ്വ: ഐ മൂസ"
english_title: "#BJP #makingsecret #attempt #bring #judiciary #undercontrol #AdvIMoosa"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/284818/bjp-makingsecret-attempt-bring-judiciary-undercontrol-advimoosa"
published_at: "2025-04-21T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6805ed87dc32a_moosa.jpg"
keywords: []
---

# ജുഡീഷ്യറിയെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ബിജെപി ഗൂഢ ശ്രമം നടത്തുന്നു -  അഡ്വ: ഐ മൂസ

> **Lead Summary:** **നാദാപുരം : **കോടതിയെ ഭീഷണിപ്പെടുത്തി വരുതിയിൽ കൊണ്ടുവരുവാൻ ബിജെപി ഗൂഢശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് കെപിസിസി സെക്രട്ടറി അഡ്വക്കേറ്റ് ഐ മൂസ ആരോപിച്ചു.

## Article Content

**നാദാപുരം : **കോടതിയെ ഭീഷണിപ്പെടുത്തി വരുതിയിൽ കൊണ്ടുവരുവാൻ ബിജെപി ഗൂഢശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് കെപിസിസി സെക്രട്ടറി അഡ്വക്കേറ്റ് ഐ മൂസ ആരോപിച്ചു.

ഭരണഘടന സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ കോടതിക്കെതിരെ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകൾ ഇതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണെന്നും ഐ മൂസ പറഞ്ഞു.

കോൺഗ്രസ് നേതാവ്, കെ പി സുധീഷ് കുമാറിന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം നാദാപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് വി. വി റിനീഷ് അധ്യക്ഷത വഹിച്ചു.

മോഹനൻ പാറക്കടവ്, അഡ്വ : എ സജീവൻ, പി കെ ദാമു മാസ്റ്റർ, രവീഷ് വളയം,അഖിലമര്യാട്, വത്സലകുമാരി ടീച്ചർ, കെ പ്രേമദാസ്, എരഞ്ഞിക്കൽ വാസു, കോടിക്കണ്ടി മെയ്തു, അശോകൻതൂണേരി, യു.കെ വിനോദ് കുമാർ, പുളിഞ്ഞോളി ദാമു , സി.കെ കുഞ്ഞാലി, പി.വി ചാത്തു തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/284818/bjp-makingsecret-attempt-bring-judiciary-undercontrol-advimoosa)