---
title: "ആ യാത്ര നാളെ; 35 വർഷത്തിനിപ്പുറം അവർ രാപ്പാടി കനവുകൾ തീർക്കും"
english_title: "The students' excursion with the teachers will start tomorrow morning."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/28488/the-students-excursion-with-the-teachers-will-start-tomorrow-morning"
published_at: "2022-02-26T08:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62199683e6f28_trip.jpg"
keywords: []
---

# ആ യാത്ര നാളെ; 35 വർഷത്തിനിപ്പുറം അവർ രാപ്പാടി കനവുകൾ തീർക്കും

> **Lead Summary:** ** വാണിമേൽ:** ആ അവിസ്മരണീയ യാത്ര നാളെ. 35 വർഷം മുമ്പ് വിദ്യപകർന്ന ഗുരുനാഥൻമാരുമൊത്ത് വിദ്യാർത്ഥികളുടെ വിനോദ യാത്ര നാളെ രാവിലെ തുടങ്ങും. സ്കൂൾ പഠനകാലത്ത് കുട്ടികളെയും കൂട്ടി അധ്യാപകർ അധ്യയന യാത്ര നടത്താറുണ്ട്.

## Article Content

** വാണിമേൽ:** ആ അവിസ്മരണീയ യാത്ര നാളെ. 35 വർഷം മുമ്പ് വിദ്യപകർന്ന ഗുരുനാഥൻമാരുമൊത്ത് വിദ്യാർത്ഥികളുടെ വിനോദ യാത്ര നാളെ രാവിലെ തുടങ്ങും. സ്കൂൾ പഠനകാലത്ത് കുട്ടികളെയും കൂട്ടി അധ്യാപകർ അധ്യയന യാത്ര നടത്താറുണ്ട്.

എന്നാൽ മുമ്പ് പഠിപ്പിച്ച വിദ്യാർത്ഥികൾ അവരുടെ ഗുരുനാഥൻമാരെയും കൂട്ടി യാത്ര പോകുന്നു. വാണിമേൽ ക്രസൻ്റ് ഹയർ സെക്കണ്ടറിയിലെ 1987 എസ് എസ് സി ബാച്ച് വിദ്യാർത്ഥികളാണ് തങ്ങളുടെ ഗുരുനാഥൻമാരെയും കൂട്ടി യാത്ര പോകുന്നത്.

ഞായറാഴ്ച രാവിലെ സംഘം യാത്ര ആരംഭിക്കും. അധ്യാപകരും വിദ്യാർത്ഥികളുമടങ്ങുന്ന അമ്പതംഗ സംഘമാണ് വയനാട് ജില്ലയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനായി യാത്ര പോകുന്നത്.

ക്രസൻ്റ് ഹയർ സെക്കണ്ടറിയുടെ പ്രഥമ പ്രധാനാധ്യാപകൻ ടി. കുഞ്ഞബ്ദുല്ല, വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.സുരയ്യ ടീച്ചർ ഉൾപ്പെടെ ഇരുപത് അധ്യാപകർ യാത്രയിൽ പങ്കെടുക്കുമെന്നറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/28488/the-students-excursion-with-the-teachers-will-start-tomorrow-morning)