---
title: "ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ മാധ്യമ പ്രവർത്തകരുടെ പങ്ക് വളരെ വലുത് -ഡി.വൈ.എസ്.പി. ചന്ദ്രൻ"
english_title: "#role #media #workers #fight #against #drug #addiction #important #DYSP #Chandran"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/285325/role-media-workers-fight-against-drug-addiction-important-dysp-chandran"
published_at: "2025-04-23T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6808afffbda9e_dysp.jpg"
keywords: []
---

# ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ മാധ്യമ പ്രവർത്തകരുടെ പങ്ക് വളരെ വലുത് -ഡി.വൈ.എസ്.പി. ചന്ദ്രൻ

> **Lead Summary:** കല്ലാച്ചി : സമൂഹത്തെ അപകടത്തിലാക്കുന്ന ലഹരി വിപത്തിനെതെരെയുള്ള പോരാട്ടത്തിൽ മാധ്യമ പ്രവർത്തകരുടെ പങ്ക് അത്യന്താപേക്ഷിതമാണെന്ന് നാദാപുരം ഡി.വൈ. എസ്. പി എ.പി ചന്ദ്രൻ പറഞ്ഞു. കേരള പത്ര പ്രവർത്തക അസോസിയേഷൻ വടകര താലൂക്ക് ശില്പശാല കല്ലാച്ചിയൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

## Article Content

കല്ലാച്ചി : സമൂഹത്തെ അപകടത്തിലാക്കുന്ന ലഹരി വിപത്തിനെതെരെയുള്ള പോരാട്ടത്തിൽ മാധ്യമ പ്രവർത്തകരുടെ പങ്ക് അത്യന്താപേക്ഷിതമാണെന്ന് നാദാപുരം ഡി.വൈ. എസ്. പി എ.പി ചന്ദ്രൻ പറഞ്ഞു. കേരള പത്ര പ്രവർത്തക അസോസിയേഷൻ വടകര താലൂക്ക് ശില്പശാല കല്ലാച്ചിയൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

താലൂക്ക് പ്രസിഡൻ്റ് കെ സുധീരൻ അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡൻ്റ് എം. കെ അഷറഫ്, സെക്രട്ടരി രഞ്ജിത്ത് നിഹാര നാദാപുരം പ്രസ് ക്ലബ് പ്രസിഡന്റ്റ് സി രാഗേഷ്, വത്സരാജ് മണലാട്ട്, കെ.കെ ശ്രീജിത്ത്,ബഷീർ എടച്ചേരി പി.കെ രാധാകൃഷ്ണൻ, ബാലകൃഷ്ണൻ വെള്ളികുളങ്ങര, മുഹമ്മദലി തിനൂർ, ഇ.പി മുഹമ്മദലി,ഷംസീർ തൊട്ടിൽപ്പാലം, മുഹമ്മദ് പുറമേരി, ഹൈദർവാണിമേൽ, അഖിലേന്ദ്രൻ നരിപ്പറ്റ, ഗഫൂർ വടകര, ശിശിര കടമേരി, മിത്ര കൂത്താളി, ഷഹരിയ ഗഫൂർ,അസ്‌ല, വാഗ്ദ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

മാധ്യമ പ്രവർത്തകരുടെ മക്കളിൽ കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ എ ഗ്രേഡ് നേടിയ എഎസ് വാഗ്ദ,ഓർച്ചാഡ് ഇന്ത്യ അവാർഡ് സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയ എഎസ് വിഹാൻ എന്നീ വിദ്യാർത്ഥികൾക്ക് ഡി.വൈഎസ്പി ഉപഹാരം നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/285325/role-media-workers-fight-against-drug-addiction-important-dysp-chandran)