നാദാപുരം: രണചേതന കലാകായിക വേദി ഇയ്യങ്കോട് നിർമ്മിച്ച കെട്ടിടം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഇ കെ വിജയൻ എംഎൽഎ അധ്യക്ഷനായി.ഇ കെ വിജയൻ എംഎൽഎ ലൈബ്രറി ഉദ്ഘാടനം ചെയ്തു.

എഴുത്തുകാരി നംന വിജയ് മുഖ്യാഥിതിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വനജ, വാർഡ് മെമ്പർ സി കെ നാസർ, എ മോഹൻ ദാസ്, എഴുകാരൻ അനുപാട്യംസ് ,ടി കണാരൻ, കോടി കണ്ടി മൊയ്തു, മധു പ്രസാദ് എന്നിവർ സംസാരിച്ചു. കെ കെ അക്ഷയ് സ്വാഗതവും പി പി വരുൺ നന്ദിയും പറഞ്ഞു. ജാസി ഗിഫ്റ്റ് നയിച്ച ഗാനമേളയും അരങ്ങേറി.
Rana Chetana building constructed Iyyankode inaugurated