---
title: "വ്യാപക നാശനഷ്ടം; വേനൽമഴയിൽ പരക്കം പാഞ്ഞ് നാദാപുരം അഗ്നി രക്ഷസേന"
english_title: "Nadapuram Fire and Rescue Department struggling in summer rain"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/286880/nadapuram-fire-and-rescue-department-struggling-in-summer-rain"
published_at: "2025-04-30T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6811aa3bdb0ef_fire_and_rescue.jpg"
keywords: []
---

# വ്യാപക നാശനഷ്ടം; വേനൽമഴയിൽ പരക്കം പാഞ്ഞ് നാദാപുരം അഗ്നി രക്ഷസേന

> **Lead Summary:** **നാദാപുരം : (**[**nadapuram.truevisionnews.com**] ഇന്നലെ വൈകുന്നേരം പെയ്ത വേനൽ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. പലയിടത്തും മരങ്ങൾ കടപുഴകി ഗതാഗത തടസ്സം ഉണ്ടായി. തൂണരി- തലശ്ശേരി സംസ്ഥാന പാതയ്ക്ക് കുറുകെ തെങ്ങു കടപുഴകി വീണു. കുറ്റ്യാടി വയനാട് സംസ്ഥാന പാതയിൽ തൊട്ടിൽപ്പാലത്ത് റോഡിൽ ആൽമരം കടപുഴകി വീണു. നാദാപുരം പാറക്കടവ് റോഡിൽ പൂമരം കുറുകെ വീണതും എറെ നേരം ഗതാഗത തടസ്സം സൃഷ്ടിച്ചു.

## Article Content

**നാദാപുരം : (**[**nadapuram.truevisionnews.com**] ഇന്നലെ വൈകുന്നേരം പെയ്ത വേനൽ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. പലയിടത്തും മരങ്ങൾ കടപുഴകി ഗതാഗത തടസ്സം ഉണ്ടായി. തൂണരി- തലശ്ശേരി സംസ്ഥാന പാതയ്ക്ക് കുറുകെ തെങ്ങു കടപുഴകി വീണു. കുറ്റ്യാടി വയനാട് സംസ്ഥാന പാതയിൽ തൊട്ടിൽപ്പാലത്ത് റോഡിൽ ആൽമരം കടപുഴകി വീണു. നാദാപുരം പാറക്കടവ് റോഡിൽ പൂമരം കുറുകെ വീണതും എറെ നേരം ഗതാഗത തടസ്സം സൃഷ്ടിച്ചു.

ഇവിടങ്ങളിലൊക്കെ നാദാപുരം അഗ്നിരക്ഷാസേനയുടെ ഇടപെടലുകൾ ഉണ്ടായി. ഇത് കൂടാതെ ഇന്ന് പുലർച്ചെ 5.20 ഓട് കൂടി കുളങ്ങരത്തു വെച്ച് കൈവേലിയിൽ നിന്ന് തൃശ്ശൂരിലേക്ക് പുറപ്പെട്ട സ്വകാര്യ ബസ്സും പച്ചക്കറി കയറ്റി കുറ്റ്യാടി ഭാഗത്തേക്ക് പോകുന്ന പിക്ക് അപ്പ്‌ വാനും തമ്മിൽ കൂട്ടിയിടിച്ചു. വാനിലുള്ള രണ്ട് പേർക്ക് പരിക്ക് പറ്റി. പരിക്കേറ്റ മുർഷിദ് - (21),മുഹമ്മദ്‌ ഫഹദ് (19) എന്നി വരെ അഗ്നിരക്ഷ സേനയുടെ വാഹനത്തിൽ കുറ്റ്യാടി താലൂക് ഹോസ്പിറ്റലിലേത്തിച്ചു. രക്ഷപ്രവർത്തനത്തിന് സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ എം. വി ഷാജി നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/286880/nadapuram-fire-and-rescue-department-struggling-in-summer-rain)