---
title: "സ്റ്റുഡന്റസ് പൊലീസ് സീനിയർ കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് പ്രൗഢമായി"
english_title: "passing out parade Student Police Senior Cadets "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/286899/passing-out-parade-student-police-senior-cadets"
published_at: "2025-04-30T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6811b9f139b1d_passing_out_parade.jpg"
keywords: []
---

# സ്റ്റുഡന്റസ് പൊലീസ് സീനിയർ കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് പ്രൗഢമായി

> **Lead Summary:** **നാദാപുരം: **സാമൂഹ്യ പ്രതിബന്ധതയുള്ള യുവ തലമുറയെ വാർത്തെടുക്കുന്ന സ്റ്റുഡന്റസ് പൊലീസ് സീനിയർ കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് വെള്ളിയോട് ജിഎച്ച്എസ്എസ് സ്‌കൂൾ ഗ്രൗണ്ടിൽ നടന്നു.

## Article Content

**നാദാപുരം: **സാമൂഹ്യ പ്രതിബന്ധതയുള്ള യുവ തലമുറയെ വാർത്തെടുക്കുന്ന സ്റ്റുഡന്റസ് പൊലീസ് സീനിയർ കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് വെള്ളിയോട് ജിഎച്ച്എസ്എസ് സ്‌കൂൾ ഗ്രൗണ്ടിൽ നടന്നു.

വെള്ളിയോട്, ജിഎച്ച്എസ്എസ് വളയം, എസ്ഐഎച്ച്എസ്എസ് ഉമ്മത്തൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരേഡ്. മൂന്ന് വർഷത്തെ പരിശീലനത്തിനു ശേഷമാണ് പാസിങ് ഔട്ട് പരേഡ് നടക്കുന്നത്. നാദാപുരം ഡിവൈഎസ്പി എ.പി ചന്ദ്രൻ സല്യൂട്ട് സ്വീകരിച്ചു.

വാർഡ് മെമ്പർ ഷൈനി, വളയം എസ്‌ഐ ആർ.സി ബിജു, എഡിഎൻഒ സുനിൽകുമാർ, വെള്ളിയോട് സ്കൂൾ പ്രിൻസിപ്പൽ കെ.പി ഗിരീശൻ, ഇൻചാർജ് കെ.അബ്ദുൽ മുനീർ, പിടിഎ പ്രസിഡന്റ് കെ.പി രാജൻ, ഉമ്മത്തൂർ സ്കൂൾ ഹെഡ്മാസ്റ്റർ കുഞ്ഞബ്ദുള്ള, വളയം സ്‌കൂളിലെ പിടിഎ പ്രസിഡന്റ് സജിലേഷ്, വളയം സിപിഒ മാരായ കുഞ്ഞുമോൾ, അനൂപ്, അനീവൻ, ശ്രീജിത്ത്, എന്നിവരും പരേഡിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/286899/passing-out-parade-student-police-senior-cadets)